കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ മദ്‌റസ അധ്യാപകര്‍ക്ക് സ്ഥിര പരിശീലന കേന്ദ്രം ആരംഭിക്കും - മന്ത്രി ജലീല്‍
text_fieldsകോഴിക്കോട്: മദ്‌റസ അധ്യാപകര്‍ക്ക് സ്ഥിര പരിശീലനത്തിനുള്ള സൗകര്യം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഒരുക്കുമെന്ന് മന്ത്രി ഡോ.കെ.ടി. ജലീല്‍. കോഴിക്കോട് മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് സംഘടിപ്പിച്ച പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനറല്‍ വിഭാഗം, സൈക്കോളജി, പുതിയ സാങ്കേതിക വിദ്യകൾ തുടങ്ങിയ പ്രധാന വിഷയങ്ങളിലുള്ള പ്രത്യേക പരിശീലനമാണ് കേന്ദ്രത്തില്‍ നല്‍കുക.
ഹജ്ജ് ഹൗസിൽ ഒരാഴ്ച താമസിച്ച് പരിശീലനം നേടാനുള്ള സൗകര്യമാണ് ഒരുക്കുക. ഹജ്ജുമായി ബന്ധപ്പെട്ട മൂന്നുമാസമൊഴികെ ഓരോ ആഴ്ച വീതം സംസ്ഥാനത്തെ മുഴുവൻ മദ്‌റസ അധ്യാപകർക്കും പരിശീലനം നൽകാനാകും. ഇതിനായുള്ള ആലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അധ്യാപകരെ സംബന്ധിച്ചിടത്തോളം നിരന്തര പരിശീലനം ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മദ്‌റസാധ്യാപക ക്ഷേമനിധിക്ക് മറ്റു ക്ഷേമനിധികള്‍ക്ക് നല്‍കുന്ന അതേ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ബാങ്കില്‍ നിക്ഷേപിച്ചാണ് മറ്റു ക്ഷേമനിധികൾ വരുമാനം നേടുന്നത്. എന്നാല്‍, പലിശ പ്രശ്‌നം നേരിടുന്നതിനാല്‍ മദ്‌റസാധ്യാപക ക്ഷേമനിധി ഫണ്ട് ട്രഷറിയിലാണ് നിക്ഷേപിച്ചത്. ഈ തുക സർക്കാറിന് അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും. അതിന് സര്‍ക്കാര്‍ നല്‍കുന്ന ഇന്‍സൻറീവ് മാത്രമാണ് ബോര്‍ഡിെൻറ വരുമാനം. മറ്റു രീതിയിലുള്ള ഫണ്ട് അനുവദിക്കുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും കെ.ടി. ജലീല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.