സത്യമേ ജയിക്കൂ, ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല -കെ.ടി. ജലീൽ
text_fieldsതിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ നയതന്ത്ര ബാഗേജുകളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ടി. ജലീൽ. 'സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല' എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വെള്ളിയാഴ്ചയാണ് മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ആലുവയിലെ ഇ.ഡി ഓഫിസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
മന്ത്രിയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. സ്വർണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചും പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ചും ഇ.ഡി. ഇതിനകം ചോദ്യം ചെയ്തതായാണ് വിവരം. ഇന്നലെ രാവിലെ കൊച്ചിയിലെത്തിയ മന്ത്രി വെള്ളിയാഴ്ച രാവിലെ ഓഫിസിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു.
തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിൻെറ ഭാഗമായാണ് നയതന്ത്ര ബാഗേജ് വഴി എത്തിച്ച മതഗ്രന്ഥങ്ങൾ സംബന്ധിച്ച വിവരം പുറത്തുവരുന്നത്. തുടർന്ന് നയതന്ത്ര ബാഗേജ് വഴി എത്തിയത് മതഗ്രന്ഥങ്ങൾ തന്നെയാണോയെന്ന സംശയവും ഉയർന്നിരുന്നു.
എന്നാൽ, മതഗ്രന്ഥങ്ങൾ എല്ലാ വർഷവും യു.എ.ഇ എംബസികളും കോൺസുലേറ്റുകളും എല്ലാ രാജ്യങ്ങളിലും റമദാനോട് അനുബന്ധിച്ച് വിതരണം ചെയ്യാറുള്ളതായാണ് മന്ത്രിയുടെ വിശദീകരണം. നിയമവിരുദ്ധമാണെങ്കിൽ ഇവ തിരിച്ചേൽപ്പിക്കാൻ തയാറാണെന്നും ജലീൽ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.