Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാജി കോവിഡ്...

ഷാജി കോവിഡ് പോരാട്ടത്തെ ദുർബലപ്പെടുത്തുന്നു -കെ.ടി ജലീൽ

text_fields
bookmark_border
kt-jaleel-201019.jpg
cancel

തിരുവനന്തപുരം: പ്രളയഫണ്ട്​ സർക്കാർ ദുരുപയോഗം ചെയ്​തെന്നും ദുരിതാശ്വാസ ഫണ്ടിൽനിന്ന്​ സി.പി.എം നേതാക്കളുടെ ബ ാങ്കിലെ കടം തീർക്കാൻ വരെ പണം ഉപയോഗിച്ചിട്ടുണ്ടെന്നുമുള്ള കെ.എം ഷാജിയുടെ ആരോപണങ്ങൾക്കെതിരെ മന്ത്രി കെ.ടി ജലീൽ രംഗത്ത്. ഷാജി കോവിഡ് പോരാട്ടത്തെ ദുർബലപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഷാജിയുടെ ആരോപണങ്ങൾ പച്ചനുണയാണ്. ഈ ആരോപണങ്ങൾ മുസ്ലിംലീഗിലുള്ളവർ തന്നെ അംഗീകരിക്കില്ല. മുസ്ലിം ലീഗ് പലതരത്തിലും സർക്കാറുമായി സഹകരിച്ചിട്ടുണ്ട്. ഷാജി ജനങ്ങളോട് കള്ളം പറയുന്നത് മാന്യമാണോയെന്ന് മുസ്ലിം ലീഗ് നേതൃത്വം ആലോചിക്കണം. ദുരിതാശ്വാസ ഫണ്ടിൽനിന്ന് പണം വകമാറ്റിചെലവഴിച്ചിട്ടില്ലെന്നും ജലീൽ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskt jaleelmalayalam news
News Summary - KT Jaleel slams KM Shaji-Kerala News
Next Story