ലോകായുക്തക്കെതിരെ ആക്ഷേപം കടുപ്പിച്ച് കെ.ടി. ജലീൽ
text_fieldsതിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയുള്ള ആക്ഷേപം കടുപ്പിച്ച് കെ.ടി. ജലീൽ എം.എൽ.എ. വിമർശനം വസ്തുതാപരമാണെന്നും അതിന്‍റെ പേരിൽ തൂക്കിലേറാൻ തയാറാണെന്നും ജലീൽ ഫേസ്ബുക്ക് പേജിൽ പറഞ്ഞു.
ലോകായുക്തയായി സിറിയക് ജോസഫിനെ നിയമിക്കുന്ന സമയത്ത് യോഗ്യരായ രണ്ടുപേരേ ഉണ്ടായിരുന്നുള്ളൂ. ഒരു മാന്യൻ എത്ര നിർബന്ധിച്ചിട്ടും പദവി ഏറ്റെടുത്തില്ല. അതിനാൽ മറ്റ് മാർഗമില്ലാതെയാണ് സിറിയക് ജോസഫിനെ നിയമിച്ചത്.
2021 മാർച്ച് 25ന് പ്രാഥമിക അന്വേഷണം നടത്തി ഫയലിൽ സ്വീകരിപ്പിച്ച് തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ ആറിന് മുമ്പ് 'ബോംബ്' പൊട്ടിച്ച് ഇടതുപക്ഷത്തിന്‍റെ രണ്ടാം വരവ് തടയലായിരുന്നു യു.ഡി.എഫിന്‍റെ ലക്ഷ്യം.
സുപ്രീംകോടതിയിൽ മൂന്നര കൊല്ലത്തിനിടയിൽ കേവലം ആറ് വിധി മാത്രം പറയുകയും അഭയ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്ത 'മഹാനാണ്' (അരുൺ ജെയ്റ്റ്ലിയോടും സുഷമ സ്വരാജിനോടും കടപ്പാട്) പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലിൽ സ്വീകരിച്ച് വാദം കേട്ട് എതിർകക്ഷിയെ വിസ്തരിക്കാതെ വെളിച്ചത്തെക്കാളും വേഗത്തിൽ വിധി പറഞ്ഞ് ചരിത്രം കുറിച്ചത് -ജലീൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.