നിയമന ആരോപണങ്ങളിൽ കഴമ്പില്ല -കെ.ടി ജലീൽ
text_fieldsതലശ്ശേരി: ബന്ധുനിയമന വിവാദത്തിൽ കഴമ്പില്ലെന്നും മാനദണ്ഡത്തിൽ മാറ്റം വരുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി കെ.ടി. ജലീൽ. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള അഞ്ച് മാനദണ്ഡങ്ങൾ നിലനിർത്തി രണ്ടെണ്ണം കൂട്ടിച്ചേർക്കുകയാണ് ചെയ്തത്. അല്ലാതെ നിലവിലുള്ളത് മാറ്റിയിട്ടില്ല. കൂടുതൽ അപേക്ഷകരെ ലഭിക്കുന്നതിനു വേണ്ടിയാണ് മാനദണ്ഡത്തിൽ കൂട്ടിച്ചേർക്കൽ നടത്തിയത്. അതുകൊണ്ടാണ് ഏഴ് അപേക്ഷകരെ കിട്ടിയത്.
സ്വകാര്യ ബാങ്കിൽ നിന്ന് ഡെപ്യൂേട്ടഷനിൽ നിയമിച്ചതിൽ തെറ്റില്ല. ഇതേ ബാങ്കിൽ നിന്ന് നേരത്തെ ജയിംസ് എന്ന ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. ഇതിെൻറ സർക്കാർ ഉത്തരവും നിലവിലുണ്ട്. ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്ന വ്യക്തിയെ 86,000 രൂപ പ്രതിമാസ വേതനത്തിനാണ് നിയമിച്ചത്. നിയമനം ഒരുവർഷത്തേക്ക് താൽക്കാലികമായാണ്. ഒരു വർഷത്തേക്ക് താൽക്കാലികമായി ഡെപ്യൂേട്ടഷനിൽ നിയമിക്കുന്നതിന് പി.എസ്.സിയുമായി കൂടിയാലോചിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
തേദ്ദശ സ്ഥാപന വകുപ്പിലെ പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ താനിടപെട്ട് തിരിച്ചെടുത്തുവെന്ന ആരോപണവും അടിസ്ഥാന രഹിതമാണ്. ഇൗ ഉദ്യോഗസ്ഥനെ തനിക്ക് അറിയില്ല. വ്യക്തമായ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലല്ലാതെ സർവിസിൽ തിരിച്ചെടുക്കാൻ കഴിയുകയില്ല. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.