തെറ്റുചെയ്തെന്ന് നെഞ്ചിൽ കൈവെച്ച് ഹൈദരലി തങ്ങൾ പറഞ്ഞാൽ ഞാൻ രാജിവെക്കും - ജലീൽ
text_fieldsതിരുവനന്തപുരം: ലീഗിലുളള കാലത്ത് ചെറിയൊരു വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോയെന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ പറയണമെന്ന് മന്ത്രി കെ.ടി.ജലീൽ. താൻ െതറ്റുചെയ്തന്നെ് നെഞ്ചിൽ കൈവെച്ച് ഹൈദരലി തങ്ങൾ പറഞ്ഞാൽ രാജിവെക്കുമെന്നും ജലീൽ കൂട്ടിച്ചേർത്തു. കൈരളി ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജലീൽ അഭിപ്രായപ്രകടനം നടത്തിയത്. ഇ.ഡി ചോദ്യം ചെയ്തതിന് ശേഷം ജലീൽ മാധ്യമങ്ങളോട് മൗനം പാലിച്ചിരുന്നു.
കുഞ്ഞാലിക്കുട്ടി സാഹിബിനോടും പറയാനുള്ളത് അതുതന്നെയാണ്. എന്നെ നന്നായി അറിയുന്നവരാണ് ലീഗ് നേതാക്കൾ. ഈ സംഭവത്തിനുശേഷം തങ്ങളുമായി സംസാരിക്കാൻ അവസരം കിട്ടിയിട്ടില്ല. പേരിലുള്ള മുസ്ലിം എന്നവാക്കിനോട് ലീഗ് നീതി പുലർത്തണം.
ചോദ്യം ചെയ്യലിന് ഞാൻ തലയിട്ട് മുണ്ടിട്ട്പോയിട്ടില്ല. സ്വകാര്യ വാഹനത്തിലാണ് പോയത്. ഇ.ഡി വളരെ സ്വകാര്യതയോടെയാണ് ചോദ്യം ചെയ്യലിന് വിളിച്ചത്. അവർ പറഞ്ഞ സമയം അവരുടെ ഓഫിസിൽ പോയി.
ഇ.ഡി എല്ലാ വിവരശേഖരണവും പേഴ്സണൽ ഐ.ഡിയിലാണ് നടത്തിയത്. രഹസ്യസ്വഭാവം ഞാനായിട്ട് പൊളിക്കേണ്ട എന്ന് കരുതിയാണ് മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്നത്. മാധ്യമങ്ങളുടെ അകമ്പടിയോടെ അത് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നാണ് അവർ കരുതുന്നത്.
ആടിനെ പട്ടിയാക്കി, പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. മാധ്യമപ്രവർത്തകർ ഏതൊരു കാര്യത്തിനും മറുപടി വേണമെന്ന് പറഞ്ഞ് സമീപിക്കുക, അവർ പറഞ്ഞത് നമ്മൾ കേൾക്കുക. ആ സമീപനം ശരിയല്ല.
സ്വപ്ന സുരേഷിനെ വിളിച്ചെ ആരോപണം വന്നപ്പോൾ ഒരുമണിക്കൂറിനുള്ളിൽ ഞാൻ മാധ്യമങ്ങളെ കണ്ടതാണ്. ഒരു മുടിനാരിഴ പങ്കെങ്കിലും തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും കെ.ടി.ജലീൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.