ദേശീയോദ്ഗ്രഥന പ്രക്രിയയിൽ മദ്റസ അധ്യാപകർക്ക് മുഖ്യപങ്ക് –മന്ത്രി ജലീൽ
text_fieldsകോഴിക്കോട്: മദ്റസാധ്യാപകർ രാജ്യത്തിെൻറ ദേശീയോദ്ഗ്രഥന പ്രക്രിയയിൽ മുഖ്യ പങ് ക് വഹിക്കുന്നുണ്ടെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ. വിശ്വാസത്തിെൻറ സാർവലൗകികതയാണ് അധ്യാപകർ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത്. പൊതുവിദ്യാലയങ്ങൾ സുശക്തമാകാൻ മദ്റസകളും നല്ല രൂപത്തിൽ നിലനിൽക്കണമെന്നും മന്ത്രി പറഞ്ഞു.
കേരള മദ്റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ ക്ഷേമനിധി ബോർഡുകളും പ്രവർത്തിക്കുന്ന സമാന രീതിയിലാണ് മദ്റസാധ്യാപക ക്ഷേമനിധി ബോർഡും പ്രവർത്തിക്കുന്നത്. പ്രത്യേകമായി ഒന്നും സർക്കാർ നൽകുന്നില്ല. മറ്റുള്ള ക്ഷേമനിധി ബോർഡുകൾ പണം ബാങ്കിൽ നിക്ഷേപിച്ച പലിശ ഉപയോഗിച്ച് കാര്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നു. എന്നാൽ, മദ്റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ട്രഷറിയിൽ പണം നിക്ഷേപിക്കുന്നു. ഇതിന് സർക്കാർ ഇൻസെൻറിവ് അനുവദിക്കുന്നു.
ന്യൂനപക്ഷക്ഷേമ വകുപ്പിെൻറ കൈപ്പുസ്തകം ന്യൂനപക്ഷക്ഷേമ വകുപ്പ് സെക്രട്ടറി എ. ഷാജഹാന് കൈമാറി മന്ത്രി പ്രകാശനം നിർവഹിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.ടി.എ. റഹീം എം.എൽ.എ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എ.ബി. മൊയ്തീൻകുട്ടി, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, ന്യൂനപക്ഷക്ഷേമ ധനകാര്യ വികസന കോർപറേഷൻ ചെയർമാൻ എ.പി. അബ്ദുൽ വഹാബ്, മദ്റസാധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ എം.പി. അബ്ദുൽ ഗഫൂർ, ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പി.എം. ഹമീദ്, കേരള ജംഇയ്യതുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി കൂരിയാട്, സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എ.കെ. അബ്ദുൽ ഹമീദ്, ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ പ്രസിഡൻറ് മുത്തുക്കോയ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.