കെ.ടി. ജലീൽ: വിവാദങ്ങളുടെ നാൾവഴി
text_fields•2016 മുതൽ 2018 വരെ പിണറായി വിജയൻ മന്ത്രിസഭയിൽ ലോക്കൽ അഡ്മിനിസ്ട്രേഷൻ മന്ത്രിയായി.
•2018 മുതൽ പിണറായി വിജയൻ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ് കാര്യ മന്ത്രി.
•2018 നവംബർ 2: ജലീലിെൻറ പിതൃസഹോദര പുത്രൻ കെ.ടി. അദീബിനെ മൈനോറിറ്റി െഡവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ ജനറൽ മാനേജറായി നിയമിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് ആരോപണമുന്നയിച്ചു.
•2018 നവംബർ 10: ബന്ധു നിയമന വിവാദത്തിൽ കെ.ടി. അദീബ് സ്ഥാനം രാജിവെച്ചു.
•2019 ഏപ്രിൽ 2: മന്ത്രി ജലീലിനെതിരായ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി.
•2019 ആഗസ്റ്റ് 5: ബന്ധുനിയമന ആരോപണത്തിൽ വ്യക്തതയില്ലെന്ന് ഹൈകോടതിയും വിജിലൻസും.
•2019 ആഗസ്റ്റ് 11: ബന്ധുനിയമന വിവാദത്തിൽ ജലീലിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പി.കെ. ഫിറോസ് നൽകിയ ഹരജി പിൻവലിച്ചു.
•2019 ഒക്ടോബർ: എം.ജി സർവകലാശാലയിലെ ബി.ടെക് അവസാന വർഷ വിദ്യാർഥികൾക്ക് അനർഹമായി മാർക്ക് നൽകാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുെട ഒാഫിസ് കൂട്ടുനിന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.
•2020 ജൂലൈ: നയതന്ത്ര ഉദ്യോഗസ്ഥരുമായി മന്ത്രി കെ.ടി. ജലീൽ നടത്തിയ അനൗദ്യോഗിക ഇടപെടൽ അനുചിതവും പ്രോട്ടോക്കോൾ ലംഘനവുമാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ.
•2020 ജൂലൈ 25: വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ച് യു.എ.ഇ കോണ്‍സല്‍ ജനറലില്‍ നിന്ന് അഞ്ചു ലക്ഷത്തിെൻറ ഭക്ഷ്യക്കിറ്റ് വാങ്ങിയതിനെതിരെ മന്ത്രി ജലീലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ വിദേശ സംഭാവന നിയന്ത്രണ വിഭാഗം സെക്രട്ടറിക്ക് യൂത്ത് കോൺഗ്രസ് മുൻ സെക്രട്ടറി അഡ്വ. സിദ്ദീഖ് പന്താവൂര്‍ നിവേദനം നല്കി.
•2020 ആഗസ്റ്റ് 29: യു.എ.ഇ കോൺസുലേറ്റിെൻറ പേരിൽ നയതന്ത്ര ബാഗേജ് വഴി മാർച്ച് നാലിന് മതഗ്രന്ഥങ്ങൾ ഇറക്കുമതി ചെയ്ത സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ.
•2020 സെപ്റ്റംബർ 11: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ജലീലിനെ ചോദ്യം ചെയ്തു.
•2021 ഏപ്രിൽ 9: ബന്ധുനിയമനത്തിൽ മന്ത്രി ജലീൽ അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയെന്ന് ലോകായുക്ത. ജലീൽ മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് തോമസ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.