എല്ലാ വർഗീയ വാദികളും ശബരിമല സന്ദർശിക്കണം: ജലീൽ
text_fieldsപത്തനംതിട്ട: ചരിത്രം കുറിച്ച് തദ്ദേശസ്വയംഭരണ, ഹജ്ജ്-വഖഫ് വകുപ്പ് മന്ത്രി കെ.ടി ജലീൽ ശബരിമലയിൽ സന്ദർശനം നടത്തി. മതമൈത്രിയുടെയും മതസൗഹാർദത്തിെൻറയും ശ്രീകോവിലാണ് അയ്യപ്പ സന്നിധാനമെന്ന് കെ.ടി ജലീൽ പ്രതികരിച്ചു. പതിനെട്ടാം പടിയുടെ തൊട്ടു മുന്നിലായാണ് വാവരുടെ നട. മത–ജാതി വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രവേശിക്കാവുന്ന ഒരിടമാണ് ശബരിമലയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിന്ദു മതവിശ്വാസികൾക്ക് ഇവിടെ ഏതറ്റം വരെ പോകാവോ അവിടം വരെ ഏതൊരു വിശ്വാസിക്കും കടന്ന് ചെല്ലാനാകും. അയ്യപ്പേൻറയും വാവരുടേയും കഥകൾ തന്നിൽ ഉണർത്തുന്നത് മമ്പുറം സയ്യിദ് അലവി തങ്ങളുടേയും അദ്ദേഹത്തിെൻറ കാര്യസ്ഥനായിരുന്ന കോന്തു നായരുടേയും ചരിത്രമാണെന്ന് അദ്ദേഹം 'മാധ്യമത്തോട്' പറഞ്ഞു.
ശബരിമല മണ്ഡല-മകരവിളക്ക് സൗകര്യങ്ങളുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിളിച്ച് ചേർത്ത യോഗത്തിൽ പെങ്കടുക്കാനാണ് മന്ത്രി കെ.ടി ജലീൽ സന്നിധാനത്തെത്തിയത്.
എല്ലാ മതത്തിലുള്ള വർഗീയ വാദികളും ശബരിമല സന്ദർശിക്കണം. ഇന്നലെകളിൽ നിലനിന്ന മതമൈത്രിയുടെ ഉദാത്തമായ സന്ദേശം മനസിൽ പേറിയേ ഒരാൾക്ക് മലയിറങ്ങാനാവുമെന്നും ഹജ്ജ്-വഖഫ് വകുപ്പ് മന്ത്രി കൂടിയായ കെ.ടി ജലീൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.