സ്വർണക്കടത്ത് കേസ്: മന്ത്രി കെ.ടി. ജലീലിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്തേക്കും
text_fieldsകൊച്ചി: മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫിസിൽ വെള്ളിയാഴ്ച രാവിലെ മുതൽ ഉച്ചവരെ ചോദ്യം ചെയ്യൽ നീണ്ടു.
വിദേശമന്ത്രാലയ അനുമതിയില്ലാതെ വിദേശത്തുനിന്ന് മതഗ്രന്ഥം കൊണ്ടുവന്നതും സ്വർണക്കടത്ത് കേസും ബന്ധപ്പെടുത്തിയായിരുന്നു ചോദ്യം ചെയ്യൽ. വൈകീട്ട് എൻഫോഴ്സ്െമൻറ് മേധാവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിസഭയിലെ അംഗത്തെ ആദ്യമായാണ് കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നത്.
നയതന്ത്രമാർഗത്തിലൂടെ മതഗ്രന്ഥങ്ങളെത്തിച്ച് വിതരണം ചെയ്തത് സംബന്ധിച്ചാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. യു.എ.ഇ കോൺസുലേറ്റ് ജനറലുമായുള്ള മന്ത്രിയുടെ ബന്ധം, സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷ് ഉൾെപ്പടെയുള്ളവരുമായുള്ള ബന്ധം, സ്വപ്ന അടക്കമുള്ളവരെ എങ്ങനെയാണ് പരിചയം, അവരെ ഏതുതരത്തിലാണ് സഹായിച്ചത്, നയതന്ത്രമാർഗത്തിലൂടെ കടത്തിയ പാർസലുകൾ എങ്ങോട്ടാണ് എത്തിച്ചത് തുടങ്ങിയവ സംബന്ധിച്ച് ചോദ്യങ്ങളുണ്ടായതായാണ് വിവരം.
പ്രാഥമിക വിവരങ്ങൾ ചോദിച്ചറിെഞ്ഞന്നും ഇവ വിശകലനം െചയ്തശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിച്ചുവരുത്തുമെന്നും എൻഫോഴ്സ്മെൻറ് കൊച്ചി സോണൽ ഓഫിസ് അധികൃതർ പറഞ്ഞു.
എൻ.ഐ.എയും മന്ത്രിയെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന നയതന്ത്ര ബാേഗജ് വഴിയുള്ള സ്വർണക്കടത്തിെൻറ അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് പ്രോട്ടോകോൾ ലംഘിച്ചുള്ള വേദഗ്രന്ഥ ഇറക്കുമതി വിവാദം ഉയർന്നത്.
കെ.ടി. ജലീലിനെ പുറത്താക്കണമെന്ന് പ്രതിപക്ഷം
കെ.ടി. ജലീലിനെ ഇ.ഡി ചോദ്യം ചെയ്തത് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിെൻറ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ജലീലിന് മന്ത്രിയായി തുടരാൻ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയാണ് കെ.ടി. ജലീലിനെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം ആക്ഷേപിച്ചു. ഇനിയും അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
ജലീലിൻെറ രാജി സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് ധാർമിക ബാധ്യതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ആരോപണങ്ങളുടെ നീർച്ചുഴിയിലാണ് സർക്കാർ. ഇത്തരം നാണംകെട്ട അവസ്ഥക്ക് മുഖ്യമന്ത്രിയാണ് ഉത്തരാവാദിയെന്നും മുല്ലപ്പള്ളി വിമർശനമുന്നയിച്ചു.
ഹവാല ഇടപാടുകളിലും മയക്കുമരുന്ന് ഇടപാടിലും പ്രധാന നായകനായി നിൽക്കുന്നത് പാർട്ടി സെക്രട്ടറിയുടെ മകനാണ്. സി.പി.എം ഒരു പൊട്ടിത്തറിയുടെ വക്കിലാണ്. കാര്യങ്ങളെ നിസാരമായി കാണരുതെന്നും മുല്ലപ്പള്ളി പ്രസ്താവിച്ചു. ജലീലിൻെറ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് ബി.ജെ.പി പ്രസിഡൻറ് കെ. സുരേന്ദ്രനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.