ജലീലിെൻറ ബന്ധുനിയമനം കോഴിക്കോട്ട് യൂത്ത് ലീഗ് മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചു
text_fieldsകോഴിക്കോട്: മന്ത്രി കെ.ടി. ജലീലിെൻറ ബന്ധുനിയമന പ്രശ്നത്തിൽ മുസ്ലിം യൂത്ത് ലീഗ് ചക്കോരത്തുകുളത്തെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ഒാഫിസിലേക്ക് നടത്തിയ മാര്‍ച്ചിൽ ജലപീരങ്കി പ്രയോഗം. നടക്കാവില്നിന്നാരംഭിച്ച മാര്‍ച്ച് ധനകാര്യ കോർപറേഷൻ ഒാഫിസിന് സമീപം പൊലീസ് തടഞ്ഞതിനെ തുടർന്ന് ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ രണ്ടു തവണ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഉദ്ഘാടന സമ്മേളനശേഷം സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കി.
ബന്ധുവിനെ തെൻറ കീഴിലെ സര്‍ക്കാര്‍ സ്ഥാപനത്തിെൻറ തലപ്പത്ത് നിയമിച്ച കെ.ടി. ജലീല്‍ സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ പറഞ്ഞു. കെ.ടി. ജലീലിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ഒാഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കുറ്റസമ്മത മൊഴിയാണ്. സർവിസ് റൂള്‍ ഒമ്പത് ബി പ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നോ സ്റ്റാറ്റ്യൂട്ടറി ബോഡികളില്നിന്നോ മാത്രമേ ഡെപ്യൂേട്ടഷനിൽ നിയമനം നടത്താവൂ. ഇക്കാര്യം മന്ത്രി മനസ്സിലാക്കണമെന്നും തെറ്റ് സമ്മതിച്ച് ജലീൽ രാജിവെക്കണമെന്നും മുനീർ പറഞ്ഞു.
യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.