മന്ത്രി ജലീൽ ഖേദം പ്രകടിപ്പിച്ചു
text_fieldsതിരുവനന്തപുരം: കെ.എം. ഷാജിക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിൽ മന്ത്രി കെ.ടി. ജലീൽ നിയമസഭയിൽ ഖേദം പ്രകടിപ ്പിച്ചു. കോളജിെൻറ പടികയറാത്ത ഷാജിക്ക് സർവകലാശാല കാര്യങ്ങൾ പറയാൻ എന്തവകാശമെന്ന പരാമർശത്തിലാണ് മന്ത്രി ഖേദം അറിയിച്ചത്.
തിങ്കളാഴ്ച ശൂന്യവേളയിൽ വിഷയം ഉയർത്തിക്കൊണ്ടുവന്ന കെ.എം. ഷാജി, പ്രീ ഡിഗ്രിക്ക് താനും മന്ത്രി ജലീലും ഒരേ കോളജിൽ ഒന്നിച്ചാണ് പഠിച്ചതെന്നും തനിക്കെതിരായ പരാമർശം രേഖയിൽനിന്ന് നീക്കരുതെന്നും ആവശ്യപ്പെട്ടു.
കോളജിൽ പഠിച്ചില്ലെന്നത് എം.എൽ.എയായി പ്രവർത്തിക്കുന്നതിലെ കുറവായി കാണേണ്ടെന്ന് സ്പീക്കറും അഭിപ്രായപ്പെട്ടു. തുടർന്നാണ് തെൻറ പരാമർശം പിൻവലിക്കുന്നതായും അംഗത്തിെൻറ മനഃപ്രയാസത്തിൽ ഖേദിക്കുന്നെന്നും മന്ത്രി ജലീൽ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.