ലോകായുക്ത വിധി വിഷയം വിലയിരുത്താതെ എന്ന് കെ.ടി ജലീൽ ഹൈകോടതിയിൽ
text_fieldsെകാച്ചി: പ്രാഥമികാന്വേഷണംപോലും നടത്താതെയും വിഷയം വിലയിരുത്താതെയുമാണ് ബന്ധുനിയമന വിഷയത്തിൽ തനിക്കെതിരായ ലോകായുക്ത വിധിയെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെ കെ.ടി ജലീൽ വാദിച്ചു.
കക്ഷികളുടെ വാക്കാലുള്ള വാദങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് ഈ വിധി. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ (എം.ഡി.എഫ്.സി) നിയമന യോഗ്യതയുമായി ബന്ധപ്പെട്ട വിഷയമാണ് ലോകായുക്ത പരിഗണിച്ചത്. ലോകായുക്ത നിയമപ്രകാരം അധികാരപരിധിക്ക് പുറത്തുള്ള വിഷയമായതിനാൽ ഇത്തരമൊരു പരാതി അവർ പരിഗണിക്കരുതായിരുന്നു.
ഇതേ ആരോപണങ്ങൾ നേരേത്ത ഹൈകോടതിയും ഗവർണറും പരിശോധിച്ച് തള്ളിയതാണ്. വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലല്ല േലാകായുക്ത നടത്തിയത്. ഇത്തരമൊരു കണ്ടെത്തലിലേക്ക് എത്താൻ ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ഹരജിക്കാരൻ വാദിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ലോകായുക്ത റിപ്പോർട്ട് തയാറാക്കിയതെന്നായിരുന്നു സർക്കാറിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോണിയുെടയും വാദം.
ബന്ധുവായ കെ.ടി. അദീബിനെ മന്ത്രി ജലീൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജറായി വഴിവിട്ട രീതിയിൽ നിയമിച്ചെന്ന് ആരോപിച്ച് മലപ്പുറം എടപ്പാൾ സ്വദേശി വി.കെ. മുഹമ്മദ് ഷാഫി സമർപ്പിച്ച ഹരജിയിലാണ് ലോകായുക്ത ജലീലിനെതിരെ വിധി പുറപ്പെടുവിച്ചത്.
കേസിെൻറ മർമത്തിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി വിധി പറയാൻ മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.