'പച്ച കലർന്ന ചുവപ്പ്' കെ.ടി ജലീലിന്‍റെ ആത്മകഥാംശമുള്ള പുസ്തകം പുറത്തിറങ്ങുന്നു
text_fieldsതിരുവനന്തപുരം: സി.പി.എം സഹയാത്രികനും മുൻമന്ത്രിയുമായ കെ.ടി ജലീല്‍ എം.എൽ.എയുടെ പുസ്തകം പുറത്തിറങ്ങുന്നു. 'പച്ച കലർന്ന ചുവപ്പ്' എന്നാണ് പുസ്തകത്തിന്‍റെ പേര്. സ്വര്‍ണക്കടത്ത് കേസും ലോകായുക്തയുടെ നീക്കങ്ങളും അടക്കം ജലീലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന എല്ലാ വിവാദങ്ങളും വിശദമായി പരാമര്‍ശിക്കുന്ന പുസ്തകം ചില പുതിയ വെളപ്പെടുത്തലുകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാകും.
മുസ്ലിം ലീഗിൽ നിന്ന് പുറത്തുപോന്നത്, 2006ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പ്, ബന്ധു നിയമന വിവാദം, രാജി തുടങ്ങിയവയെല്ലാം പുസ്തകത്തിലുണ്ടാകുമെന്ന് കെ.ടി ജലീൽ പറയുന്നു. ജസ്റ്റിസ് സിറിയക് ജോസഫിന്റെ മുന്‍കാല ചരിത്രവുമായി ബന്ധപ്പെട്ട് തനിക്ക് ബോധ്യമുള്ള ചില വെളിപ്പെടുത്തലുകളും പുസ്തകത്തിലുണ്ടാകുമെന്ന് ജലീല്‍ പറയുന്നു.
ചിന്ത പബ്ലിക്കേഷൻസ് ആണ് പുസ്തകം പുറത്തിറക്കുന്നത്. എം ശിവശങ്കറിന്റെ ആത്കഥക്ക് പിന്നാലെ സ്വര്‍ണക്കടത്ത് കേസ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ജലീലിന്റെ പുസ്തകത്തെക്കുറിച്ചുള്ള പ്രഖ്യാപനവും പുറത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.