ആരാധനാലയങ്ങൾക്ക് അനുമതി: തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്നത് പരിഗണനയിൽ –മന്ത്രി ജലീൽ
text_fieldsമലപ്പുറം: ആരാധനാലയങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകുന്നതിനുള്ള അധികാരം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൽകുന്നത് സർക്കാർ പരിഗണനയിലാണെന്ന് മന്ത്രി കെ.ടി. ജലീൽ. മലപ്പുറം ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ പദ്ധതി അവലോകനം നടത്തുകയായിരുന്നു അദ്ദേഹം. ചട്ടം പാലിക്കാെത നിർമിച്ച കെട്ടിടങ്ങൾക്ക് ഇളവ് നൽകും. ഇത്തരം നിർമാണം െറഗുലറൈസ് ചെയ്യുന്നതിനായുള്ള ഉത്തരവ് സർക്കാർ ഉടനിറക്കും.
ഇതുസംബന്ധിച്ച പരാതികൾക്ക് ഇതോടെ ശമനമാകും. മലപ്പുറം ജില്ല പ്രതിരോധ കുത്തിവെപ്പിൽ വളരെ പിറകിലാണ്. മീസിൽസ്-റുെബല്ല പ്രതിരോധ കുത്തിവെപ്പ് 100 ശതമാനത്തിലെത്തിക്കാൻ പഞ്ചായത്തുകൾ കാര്യക്ഷമമായി ഇടപെടണം. പ്രതിരോധ കുത്തിവെപ്പിനെതിരെ പ്രചാരണം നടത്തുന്നവരുടെ ലക്ഷ്യം ജില്ലയുടെ പുരോഗതി തടയുകയാണ്.
പ്രതിരോധ കുത്തിവെപ്പിനെതിരെ പ്രചാരണം നടത്തുന്ന പ്രകൃതി ചികിത്സകെരയും മറ്റും നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പട്ടികജാതി പട്ടികവർഗ ഫണ്ട് വിനിയോഗത്തിൽ ജാഗ്രത വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.