മന്ത്രി ജലീൽ പറഞ്ഞത് തെറ്റ്; യൂനിയൻ ഒാഫിസ് പൂട്ടിയില്ല
text_fieldsതിരുവനന്തപുരം: വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമത്തെ തുടർന്ന് യൂനിവേഴ്സിറ്റി ക ോളജിലെ യൂനിയൻ ഒാഫിസ് മുറി പൂട്ടിയെന്ന് നിയമസഭയിൽ മന്ത്രി കെ.ടി. ജലീൽ പറഞ്ഞത് തെ റ്റ്.
മുറി പൂട്ടിയില്ലെന്ന് മാത്രമല്ല ഇവിടം കേന്ദ്രീകരിച്ച് പ്രവർത്തനം സജീവമായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. കോളജ് ഒാഡിറ്റോറിയത്തിന് പിന്നിലെ ഇടിമുറി എന്ന വിശേഷിപ്പിക്കുന്ന യൂനിയൻ ഒാഫിസിൽ നിന്നിറങ്ങിവന്നവരാണ് കഴിഞ്ഞദിവസം അക്രമം നടത്തിയതെന്ന് വിദ്യാർഥികൾ പറയുന്നു. മാത്രമല്ല, ഇൗ മുറി ഇതുവരെ അടച്ചുപൂട്ടിയിട്ടില്ലെന്നും വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു. ശനിയാഴ്ച പൊലീസ് ഇവിടെ പരിശോധനക്കെത്തിയപ്പോഴും യൂനിറ്റ് ഒാഫിസ് തുറന്നുകിടന്ന നിലയിലായിരുന്നു. കത്തികളും മദ്യക്കുപ്പിയും പാചകത്തിനുപയോഗിക്കുന്ന മണ്ണെണ്ണ സ്റ്റൗവുമടക്കം ഇവിടെ കണ്ടെത്തുകയും ചെയ്തു.
വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമത്തിെൻറ പശ്ചാത്തലത്തിൽ സർക്കാർ എന്തെല്ലാം നടപടി സ്വീകരിെച്ചന്ന് എം.കെ. മുനീറിന് ജൂൺ 26ന് നൽകിയ മറുപടിയിലാണ് മന്ത്രി കെ.ടി. ജലീൽ മുറി പൂട്ടിയകാര്യം വ്യക്തമാക്കിയത്. പൂട്ടിയെന്ന് മാത്രമല്ല താക്കോൽ പ്രിൻസിപ്പലിെൻറ കൈവശം സൂക്ഷിക്കുന്നുണ്ടെന്നും മറുപടിയിലുണ്ട്. ഒാഫിസ് പൂട്ടിയെങ്കിൽ ആരുടെ നിർദേശപ്രകാരം തുറന്നുവെന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം. അല്ലെങ്കിൽ അധികൃതർ മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു, അതുവഴി നിയമസഭയെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.