Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​​ശ്മീ​​ർ...

ക​​ശ്മീ​​ർ പ​​രാ​​മ​​ർ​​ശ​​ത്തി​​ൽ ജലീലിനെതിരെ കേസെടുത്തു; എഫ്.ബി പോസ്റ്റ് കലാപ ഉദ്ദേശ്യത്തോടെയെന്ന് എഫ്.ഐ.ആർ

text_fields
bookmark_border
KT jaleel
cancel

തി​രു​വ​ല്ല: ഫേ​​സ്ബു​​ക്ക് പോ​​സ്റ്റി​​ലൂ​​ടെ ന​​ട​​ത്തി​​യ വിവാദ ക​​ശ്മീ​​ർ പ​​രാ​​മ​​ർ​​ശ​​ത്തി​​ൽ മുൻ മന്ത്രി കെ.​​ടി. ജ​​ലീ​​ലിനെതിരെ കേസെടുത്തു. തി​​രു​​വ​​ല്ല ഒ​​ന്നാം ക്ലാ​​സ് ജു​​ഡീ​​ഷ്യ​​ൽ മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തിയുടെ നിർദേശത്തെ തുടർന്ന് കീ​​ഴ്വാ​​യ്പൂ​​ർ​ പൊ​​ലീ​​സ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.

ജ​​ലീ​​ലിന്‍റെ വിവാദ ഫേ​​സ്ബു​​ക്ക് പോസ്റ്റ് കലാപ ഉദ്ദേശ്യത്തോടെയെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. പ്രതി ഇന്ത്യൻ പൗരനായിരിക്കെ, രാജ്യത്തെ നിലവിലെ ഭരണഘടനയെ അപമാനിക്കണമെന്നും രാജ്യത്ത് കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടും കൂടിയുമാണ് എഫ്.ബി. പോസ്റ്റെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

ഇന്ത്യൻ ഭരണഘടനയുടെ കീഴിലുള്ള കശ്മീരിനെ ഇന്ത്യൻ അധിനിവേശ കശ്മീരെന്നും അയൽ രാജ്യമായ പാകിസ്താൻ ബലപ്രയോഗത്തിലൂടെ കൈയടക്കിവച്ചിരിക്കുന്ന കശ്മീർ ഭാഗങ്ങളെ ആസാദ് കശ്മീർ എന്നും പ്രകോപനപരമായി വിശേഷിപ്പിച്ചും ഭരണഘടനയെയും ഗവൺമെന്‍റിനെയും അപമാനിക്കുന്ന തരത്തിൽ തീവ്രനിലപാടുള്ള ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹനപ്പെടുത്തിയും പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർധ വളർത്താനും മറ്റ് ശ്രമിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

പരാതിയിൽ തുടരന്വേഷണത്തിലേക്ക് കടക്കുമെന്ന് അന്വേഷണ ചുമതലയുള്ള എസ്.എച്ച്.ഒ അറിയിച്ചു. കേസിൽ ജലീലിന്‍റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. സൈബർ കുറ്റമായതിനാൽ ഡിജിറ്റൽ തെളിവുകളും ശേഖരിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.

കെ.​​ടി. ജ​​ലീ​​ൽ എം.​​എ​​ൽ.​​എ ഫേ​​സ്ബു​​ക്ക് പോ​​സ്റ്റി​​ലൂ​​ടെ ന​​ട​​ത്തി​​യ ക​​ശ്മീ​​ർ പ​​രാ​​മ​​ർ​​ശ​​ത്തി​​ൽ കേ​​സെ​​ടു​​ക്കാ​​ൻ തി​​രു​​വ​​ല്ല ഒ​​ന്നാം ക്ലാ​​സ് ജു​​ഡീ​​ഷ്യ​​ൽ മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി ഇന്നലെയാണ് പൊ​​ലീ​​സി​​ന് നി​​ർ​​ദേ​​ശം ന​​ൽ​​കിയത്. ജ​​ലീ​​ലി​​നെ​​തി​​രെ ന​​ട​​പ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ട് ആ​​ർ.​​എ​​സ്.​​എ​​സ് നേ​​താ​​വും മ​​ല്ല​​പ്പ​​ള്ളി എ​​ഴു​​മ​​റ്റൂ​​ർ സ്വ​​ദേ​​ശി​​യു​​മാ​​യ അ​​രു​​ൺ മോ​​ഹ​​ൻ ആണ് കോടതിയിൽ ഹ​​ര​​ജി​​ ന​​ൽ​​കി​​യത്.

ഹരജി പരിഗണിച്ച മ​​ജി​​സ്‌​​ട്രേ​​റ്റ്​ രേ​​ഷ്മ ശ​​ശി​​ധ​​ര​​നാ​​ണ് കേ​​സെ​​ടു​​ക്കാ​​ൻ കീ​​ഴ്വാ​​യ്പൂ​​ർ എ​​സ്.​​എ​​ച്ച്.​​ഒ​​ക്ക്​ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​ത്. ഇ​​തേ ആ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ച് കീ​​ഴ്വാ​​യ്പൂ​​ർ​ പൊ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടും ന​​ട​​പ​​ടി ഇ​​ല്ലാ​​തി​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് അ​​രു​​ൺ കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്.

കശ്മീ‍ർ സന്ദർശിച്ച ശേഷം ഫേസ്ബുക്കിൽ കെ.ടി ജലീലിട്ട പോസ്റ്റിലെ പരമാർശങ്ങള്‍ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. 'പാക് അധീന കശ്മീർ' എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്മീർ' എന്നാണ് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചത്. ഇത് പാകിസ്താൻ അനുകൂലികൾ നടത്തുന്ന പ്രയോഗമാണെന്നായിരുന്നു വിമർശനം. വിഭജനകാലത്ത് കശ്മീർ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്‍റെ മറ്റൊരു പരാമർശം.

വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് ജലീൽ പിൻവലിച്ചിരുന്നു. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാടിന്‍റെ നന്മക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്നായിരുന്നു വിശദീകരണം.

നേരത്തെ, 'ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ കെ.ടി ജലീലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി തിലക്മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സുപ്രീംകോടതി അഭിഭാഷകൻ ജി.എസ്‌ മണിയാണ് പരാതി നൽകിയത്. എന്നാൽ, തിലക്മാർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതിരുന്നതിനെ തുടർന്ന് അഭിഭാഷകൻ ഡൽഹി പൊലീസ് കമീഷണർക്ക് പരാതി നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KT Jaleelfb post
News Summary - KT Jaleel's F.B. post with the intention of rebellion, insulted the Constitution and FIR
Next Story