ബന്ധുനിയമനത്തിലെ ലോകായുക്ത വിധി റദ്ദാക്കണമെന്ന ജലീലിൻെറ ഹരജി തള്ളി
text_fieldsെകാച്ചി: ബന്ധു നിയമനത്തിലൂടെ അഴിമതിയും സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും സത്യപ്രതിജ്ഞലംഘനവും നടത്തിയെന്ന ലോകായുക്ത വിധിക്കെതിരെ മുൻ മന്ത്രി കെ.ടി. ജലീൽ നൽകിയ ഹരജി ൈഹകോടതി തള്ളി. ഹരജിക്കാരനടക്കം നൽകിയ രേഖകളുെട അടിസ്ഥാനത്തിൽ അധികാര പരിധിക്കകത്തുനിന്ന് വസ്തുതകൾ പരിഗണിച്ച് ലോകായുക്ത പുറപ്പെടുവിച്ച വിധിയിൽ ചട്ടലംഘനമുണ്ടായിട്ടില്ലെന്ന് വിലയിരുത്തിയാണ് ഫയലിൽപോലും സ്വീകരിക്കാതെ ഹരജി ഡിവിഷൻ ബെഞ്ച് തള്ളിയത്. ലോകായുക്ത തീരുമാനം അന്തിമമായതിനാൽ നടപടിയിലോ ഉത്തരവിലോ അപാകതയുണ്ടെങ്കിൽ മാത്രമേ ഇടപെടേണ്ടതുള്ളൂവെന്നും ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ, ജസ്റ്റിസ് കെ. ബാബു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പരാതി ഫയലിൽ സ്വീകരിക്കും മുമ്പുതന്നെ പ്രാഥമിക അന്വേഷണം നടത്താൻ ലോകായുക്ത തീരുമാനിക്കുകയും ഇതിനായി പ്രധാന ഫയലുകൾ ഹാജരാക്കാൻ സർക്കാറിനോട് നിർദേശിക്കുകയും ചെയ്തിട്ടുള്ളതായി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹരജിക്കാരനടക്കമുള്ള എതിർകക്ഷികൾക്ക് ഹരജി ഫയലിൽ സ്വീകരിക്കും മുേമ്പ നോട്ടീസ് അയച്ചിട്ടുണ്ട്. ആരോപണങ്ങൾ നിഷേധിച്ച് ലോകായുക്ത മുമ്പാകെ ജലീൽ എഴുതിനൽകിയിട്ടുമുണ്ട്. കാബിനറ്റ് അനുമതിയില്ലാതെയാണ് യോഗ്യത പുനർനിർണയിച്ചതെന്നും നിയമനം ലഭിച്ചയാൾ തെൻറ ബന്ധുവാണെന്നും എഴുതിനൽകിയ രേഖയിൽ സമ്മതിക്കുന്നുണ്ട്. സർക്കാർ നൽകിയ രേഖകളും ലോകായുക്ത പരിശോധിച്ചു. ആവശ്യമായ വിവരങ്ങളെല്ലാം ശേഖരിച്ച ശേഷമാണ് വിധി പറഞ്ഞത് എന്നതിനാൽ അന്വേഷണം നടന്നിട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. പരാതി പരിഗണിക്കുന്ന ഒരു ഘട്ടത്തിലും ലോകായുക്തയുെട നടപടിക്രമങ്ങളെ ജലീൽ ചോദ്യംചെയ്തിട്ടില്ല. അതിനാൽ നടപടിക്രമങ്ങളിൽ പാളിച്ചയെന്ന വാദവും നിലനിൽക്കില്ല.
പൊതുഭരണ വകുപ്പിെൻറ എതിർപ്പുകൾ മറികടന്ന് യോഗ്യതയിൽ ഭേദഗതി വരുത്തിയതും ബന്ധുവിനെ ഡെപ്യൂട്ടേഷനിൽ നിയമിച്ചതും ജലീലിെൻറ ഇടപെടലിനെ തുടർന്നാണെന്ന ലോകായുക്ത വിധിയിലെ 46ാം ഖണ്ഡിക ഉദ്ധരിച്ച് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ജനറൽ മാനേജർ പദവിയിലേക്ക് ഡെപ്യൂട്ടേഷനിൽ നിയമിക്കണമെന്ന അദീബിെൻറ അപേക്ഷ കോർപറേഷൻ ബോർഡ് യോഗത്തിൽ വെക്കാതെ എം.ഡി നേരിട്ട് സർക്കാറിന് നൽകുകയായിരുന്നു. തുടർന്ന് ജലീലാണ് നിയമനത്തിന് ഉത്തരവിട്ടതെന്നും കോടതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.