കെ.ടി. മുഹമ്മദ് മൗലവി നിര്യാതനായി
text_fieldsചേന്ദമംഗലൂർ: പണ്ഡിതനും ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല നേതാവുമായിരുന്ന കെ.ടി. മുഹമ്മദ് മൗലവി (80) നിര്യാതനായി. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനും ജമാഅത്തെ ഇസ്‌ലാമി അംഗവും മുൻ ജില്ല അസിസ്റ്റൻറ് നാസിമുമായിരുന്നു. ഇസ്ലാഹിയ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗം, ഒതയമംഗലം മഹല്ല് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചിരുന്നു. ചേന്ദമംഗലൂർ ഇസ്‌ലാഹിയ്യ കോളജ്, അൽഫലാഹ് പെരിങ്ങാടി, ഇലാഹിയ്യ കോളജ് തിരൂർക്കാട്, ചേന്ദമംഗലൂർ അൽമദ്റസത്തുൽ ഇസ്ലാമിയ്യ തുടങ്ങിയ സ്ഥാപനങ്ങളിൽ അധ്യാപകനായിരുന്നു.
ഭാര്യ: ഫാത്തിമ. മക്കൾ: അനീസ (ചെറുവാടി), സുഹറ (കുറ്റിക്കാട്ടൂർ), ശാക്കിർ (ഖത്തർ), ഹനീഫ് (ഡി ഫോർ മീഡിയ), അമീന (ജി.എം.എൽ.പി.എസ്, കിടങ്ങഴി), മുഹ്‌സിൻ അലി (പി.ആർ.ഒ, എൻ.എച്ച്.എം), ആയിഷ (ടീച്ചർ, അൽഫിത്‌റ, ചേന്ദമംഗലൂർ), ഖദീജ (ബാലുശ്ശേരി).മരുമക്കൾ: ഇ.എൻ. ഇബ്രാഹീം മൗലവി, ശരീഫ് കുറ്റിക്കാട്ടൂർ (റഹ്‌മാനിയ ഹയർ സെക്കൻഡറി സ്കൂൾ), അബ്ദുറശീദ് ഓമശ്ശേരി (കൊടുവള്ളി എച്ച്.എസ്.എസ്), മുസ്തഫ പാഴൂർ (നടക്കാവ് ഗേൾസ് സ്കൂൾ), ശംസീർ ബാലുശ്ശേരി (പന്നൂർ എച്ച്.എസ്.എസ്), ആബിദ പൂളപ്പൊയിൽ (അൽ ഫിത്‌റ ഓമശ്ശേരി), ബുഷ്‌റ മുണ്ടുമുഴി (അൽ ഫിത്‌റ ചേന്ദമംഗലൂർ), നതീജ കുനിയിൽ.സഹോദരങ്ങൾ: കെ.ടി. അബ്ദുൽ കരീം, കെ.ടി. ഉണ്ണിമോയി, കെ.ടി. ഫാത്തിമ, കെ.ടി ആയിഷ, കെ.ടി. അബ്ദുറഹ്മാൻ, പി.ടി. അബ്ദുല്ല. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 11.30ന് ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.