റബീഉല്ലയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമം; നാട്ടുകാർ വാഹനം തകർത്തു
text_fieldsമലപ്പുറം: പ്രമുഖ വ്യവസായിയും ശിഫ അൽജസീറ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനുമായ ഡോ. കെ.ടി. റബീഉല്ലയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമം. തിങ്കളാഴ്ച രാവിലെ മലപ്പുറം കോഡൂരിലെ വീട്ടിലേക്കാണ് മൂന്ന് വാഹനങ്ങളിലായി എത്തിയവർ കടക്കാൻ ശ്രമിച്ചത്. കർണാടക രജിസ്ട്രേഷനുള്ള വാഹനങ്ങളിൽ എത്തിയവർ റബീഉല്ലയെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ, കാവൽക്കാരൻ അനുമതി നിഷേധിച്ചതോടെ സംഘത്തിലുണ്ടായിരുന്ന രണ്ടുപേർ മതിൽ ചാടി അകത്തു കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇൗ സമയം പരിസരത്ത് തടിച്ചുകൂടിയ നാട്ടുകാർ ഇവരെ പിടികൂടി പൊലീസിലേൽപ്പിച്ചു. സംഘം വന്ന വാഹനങ്ങളിലൊന്നിെൻറ ചില്ല് അടിച്ചുതകർക്കുകയും ചെയ്തു. മറ്റ് രണ്ട് വാഹനങ്ങളിലുണ്ടായിരുന്നവർ രക്ഷപ്പെട്ടതായാണ് വിവരം. വിവരമറിഞ്ഞെത്തിയ പൊലീസ് നാട്ടുകാർ തകർത്ത വാഹനം മലപ്പുറം സ്റ്റേഷനിലേക്ക് മാറ്റി. ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുടെ ദേശീയ നേതാക്കളിലൊരാളും സംഘവുമാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.
അേതസമയം, സംഘാംഗങ്ങളിൽ ചിലരും വാഹനവും പൊലീസ് കസ്റ്റഡിയിലുണ്ടെങ്കിലും ആർക്കും പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല. റബീഉല്ലയെ കാണാനില്ലെന്നും ബന്ധുക്കളാണ് ഇതിന് പിറകിലെന്നുമുള്ള രീതിയിൽ ചില ഒാൺലൈൻ മാധ്യമങ്ങളിൽ അടുത്ത ദിവസങ്ങളിൽ വാർത്തകൾ വന്നിരുന്നു.
എന്നാൽ, ചികിത്സയിലായിരുന്ന താന്‍ ഡോക്ടർമാരുടെ നിർദേശാനുസരണം ഫോൺ ഉപയോഗം കുറക്കുകയും സാമൂഹിക മാധ്യമങ്ങളിൽ നിന്ന് വിട്ടുനില്‍ക്കുകയുമായിരുന്നുവെന്ന് വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കുടുംബത്തോടൊപ്പം മലപ്പുറത്തെ വീട്ടിൽ തന്നെയുണ്ടെന്നും ചികിത്സ പൂർത്തിയാക്കിയ ശേഷം ഗൾഫിലേക്ക് തിരികെയെത്തുമെന്നുമാണ് വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.