റബീഉല്ലയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ഉപ്പളയിലെ വ്യവസായിക്കെതിരെയും അന്വേഷണം
text_fieldsമഞ്ചേശ്വരം: വ്യവസായിയും ശിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ് ചെയര്‍മാനുമായ കെ.ടി. റബീഉല്ലയെ വീട്ടിൽക്കയറി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ഉപ്പളയിലെ വ്യവസായിക്കെതിരെ പൊലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ന്യൂനപക്ഷമോര്‍ച്ച ദേശീയ വൈസ് പ്രസിഡൻറ് അസ്ലം ഗുരുക്കളും ഉപ്പളയിലെ വ്യവസായിയും തമ്മിൽ രഹസ്യചർച്ച നടത്തിയിരുന്നുവെന്നാണ് കണ്ടെത്തൽ.
തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനുപിന്നിൽ വ്യവസായിക്ക് പങ്കുണ്ടെന്ന സൂചനയെ തുടർന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിെൻറ അന്വേഷണം. കുറച്ചു മാസമായി റബീഉല്ല ബിസിനസ് കാര്യങ്ങളിൽ നിന്നും പൊതുചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കുകയാണ്. ചികിത്സയുടെ ഭാഗമായി ഡോക്ടർമാരുടെ നിർദേശ പ്രകാരമാണ് ഇതെന്നാണ് കുടുംബാംഗങ്ങളുടെ വിശദീകരണം.
എന്നാൽ, ഗൾഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മൂന്നു വർഷമായി റബീഉല്ലയും ഉപ്പളയിലെ വ്യവസായിയും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെത്ര. ബിസിനസ് സംബന്ധമായ തര്‍ക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന റിപ്പോര്‍ട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.