കെ.ടി.ഡി.എഫ്.സി: നിേക്ഷപങ്ങൾക്ക് നിയന്ത്രണം
text_fieldsകോട്ടയം: കേരള ട്രാന്സ്പോര്ട്ട് െഡവലപ്മെൻറ് ഫിനാൻസ് കോര്പറേഷെൻറ (കെ.ടി.ഡി.എഫ്.സി) നിേക്ഷപം സ്വീകരിക്കുന്നതിനും മാനേജ്മെൻറ് നിയന്ത്രണം ഏർപ്പെടുത്തി. നിക്ഷേപത്തിനുള്ള പലിശ എട്ടിൽനിന്ന് ആറ് ശതമാനമാക്കി കുറക്കുകയും ചെയ്തു.
പിന്നിൽ വൻഗൂഢാലോചനയുണ്ടെന്ന സംശയവും ബലപ്പെട്ടു. ഉദ്യോഗസ്ഥ നീക്കത്തിൽ ഗതാഗത-ധനമന്ത്രിമാർ വിശദീകരണം തേടിയതായാണ് വിവരം. കെ.ടി.ഡി.എഫ്.സി പ്രവർത്തനം നിർത്തണമെന്ന് കാണിച്ച് മാനേജ്മെൻറ് സർക്കാറിന് നൽകിയ കത്ത് മന്ത്രിമാർ പരിശോധിക്കും. തിരക്കിട്ട് നടപടികൾ വേണ്ടെന്നാണ് ഗതാഗത മന്ത്രിയുടെ നിർദേശം.
കെ.ടി.ഡി.എഫ്.സിയിൽ ഗുരുതര സാമ്പത്തിക ക്രമേക്കട് നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയിലെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും ഒട്ടേറെ ആരോപണങ്ങളാണ് പുറത്തുവരുന്നത്. കെ.ടി.ഡി.എഫ്.സിക്കെതിരെ ഇപ്പോൾ നടക്കുന്ന അന്വേഷണം ഇല്ലാതാക്കാനുള്ള അണിയറ നീക്കങ്ങളും സജീവമാണ്.
മുൻ എം.ഡി അടക്കമുള്ളവർക്കെതിരെയായിരുന്നു അന്വേഷണം. കോർപറേഷൻ നേരിടുന്ന വൻസാമ്പത്തിക പ്രതിസന്ധിയാണ് പൂട്ടലിന് കാരണമായി പറയുന്നത്. എന്നാൽ, തലപ്പത്തുള്ളവരുടെ കെടുകാര്യസ്ഥതയും വഴിവിട്ട ഇടപാടുകളുമാണ് സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയതെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടക്കും.
കോർപറേഷെൻറ കോടികളുടെ ബാധ്യത തീർക്കാനുള്ള സാമ്പത്തിക സഹായം സർക്കാറിൽ നിന്നും ലഭ്യമാക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. കെ.എസ്.ആർ.ടി.സിയുമായി ചേർന്ന് വിവിധ ഡിപ്പോകളിൽ നിർമാണം പൂർത്തിയാക്കിയ ഷോപ്പിങ് കോംപ്ലക്സുകൾ നോക്കുകുത്തിയായതോടെയാണ് പ്രതിസന്ധി രൂക്ഷമായതെന്ന് മാനേജ്മെൻറ് ചൂണ്ടിക്കാട്ടുന്നു.
ഇതിലൂടെ കെ.എസ്.ആർ.ടി.സിയും തകർന്നു. 925 കോടി രൂപ സ്വകാര്യ നിക്ഷേപമുള്ള കെ.ടി.ഡി.എഫ്.സിയിൽ 340 കോടിമാത്രമാണ് ശേഷിക്കുന്നത്. സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയ കെ.എസ്.ആർ.ടി.സിയുടെ ഷോപ്പിങ് കോംപ്ലക്സുകൾ എത്രയും വേഗം വാടകക്ക് നൽകുന്നതടക്കം നടപടികൾ ത്വരിതപ്പെടുത്തണമെന്ന നിർദേശവും മുേന്നാട്ടുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.