Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.ടെറ്റ് പരീക്ഷ ഫലം...

കെ.ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചില്ല; എൽ.പി.എസ്.എ, യു.പി.എസ്.എ അവസരം നഷ്ടമാകുമെന്ന് ഉദ്യോഗാർഥികൾ

text_fields
bookmark_border
K TET
cancel

തിരുവനന്തപുരം: എൽ.പി.എസ്.എ, യു.പി.എസ്.എ പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകുമെന്ന ആശങ്കയിൽ ഉദ്യോഗാർഥികൾ. ഡിസംബർ 29 , 30 തീയതികളിലാണ് കെ.ടെറ്റ് പരീക്ഷ നടന്നത്. എൽ. പി.എസ്.എ, യു.പി.എസ്.എ പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈമാസം 31 ആണ്. ഡി.എൽ.എഡ് / ബി.എഡ് കോഴ്സുകൾ കഴിഞ്ഞ വിദ്യാർഥികൾ അധ്യാപക യോഗ്യത പരീക്ഷയായ കെ.ടെറ്റ് എഴുതി ഫലം കാത്തിരിക്കുകയാണ്. ഈ ഉദ്യോഗാർഥികളാണ് പ്രയാസത്തിലാവുന്നത്.

എൽ.പി.എസ്.എ, യു.പി പി.എസ്.എ പരീക്ഷക്ക് അപേക്ഷിക്കണമെങ്കിൽ കെ.ടെറ്റ് പരീക്ഷ വിജയിക്കണം. ഫലം പ്രസിദ്ധീകരിക്കാൻ ഇത്തവണ പരീക്ഷക്ക് അപേക്ഷിക്കാൻ പോലും കഴിയില്ല. ഈ വർഷത്തെ പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ എൽ.പി / യു.പി പി.എസ്.സി പരീക്ഷക്കായി വർഷങ്ങൾ കാത്തിരിക്കേണ്ടി വരും.

പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടിനൽകണമെന്നും എത്രയും വേഗത്തിൽ കെ.ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. മ​ുൻപ് കെ.ടെറ്റ് പാസാകാത്തവർക്കും ഈ പരീക്ഷകൾ എഴുതാമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc examK tet exam
News Summary - K.TET exam result not published
Next Story