ഗൾഫിൽ 'മാധ്യമം' നിരോധിക്കാൻ കെ.ടി. ജലീൽ ഇടപെട്ടതായി സ്വപ്ന സുരേഷ്
text_fieldsകൊച്ചി: ഗൾഫ് മേഖലയിൽ 'മാധ്യമം' ദിനപത്രം നിരോധിക്കാൻ മുൻ മന്ത്രി കെ.ടി. ജലീൽ കത്തയച്ചയായി സ്വർണക്കടത്തു കേസ് മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. ഗൾഫ് മേഖലയിൽ 'മാധ്യമം' നിരോധിക്കണമെന്നാവശ്യപ്പെട്ട് കെ.ടി. ജലീൽ യു.എ.ഇ അധികൃതർക്ക് നേരിട്ട്കത്തയച്ചിരുന്നതായും സ്വപ്ന ആരോപിച്ചു. ഇതു സംബന്ധിച്ച ചാറ്റുകൾ തന്റെ കൈവശമുണ്ടെന്നും സ്വപ്ന പറഞ്ഞു.
കോവിഡിനെ തുടർന്ന് ഗൾഫിൽ മരിച്ചവരുടെ ചിത്രം സഹിതം 'മാധ്യമം' നൽകിയ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു ജലീലിന്‍റെ ആവശ്യം. 'മാധ്യമ'ത്തിലെ വാർത്ത യു.എ.ഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു ജലീലിന്റെ നിലപാട്. പത്രം നിരോധിക്കാൻ ആവശ്യമായ ഇടപെടൽ നടത്താൻ ജലീൽ സ്വപ്‌നയോടും ആവശ്യപ്പെട്ടു. ഇത് പാർട്ടിയിൽ തനിക്കുള്ള സ്വാധീനം വർധിപ്പിക്കാൻ സഹായിക്കുമെന്നായിരുന്നു ജലീൽ സൂചിപ്പിച്ചതെന്ന് സ്വപ്‌ന പറയുന്നു.
യു.എ.ഇ ഭരണാധികാരിക്ക് അയച്ച കത്തിന്റെ ഡ്രാഫ്റ്റും വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടും സ്വപ്‌ന ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കത്തയച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവില്ലാതെയായിരുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് ജലീൽ കോൺസുലേറ്റ് ജനറലുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. ഇത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. ഇതോടൊപ്പം വിദേശത്ത് നിരവധി ബിസിനസ് സംരംഭങ്ങൾക്കും ജലീൽ പദ്ധതിയിട്ടിരുന്നതായി സ്വപ്‌ന ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.