കോന്നിയെ ഇടതുപക്ഷത്തുറപ്പിച്ച് ജനീഷ്കുമാർ
text_fieldsപത്തനംതിട്ട: 25 വർഷത്തിനുശേഷം ഇടത്തോട്ട് ചുവടുമാറ്റിയ കോന്നിക്കാർ ആ ചുവട് പിേന്നാട്ടുവെക്കാൻ തയാറെല്ലന്ന് തെളിയിച്ചിരിക്കുകയാണ് സി.പി.എമ്മിലെ കെ.യു. ജനീഷ് കുമാറിനെ വീണ്ടും വിജയിപ്പിച്ചതിലൂടെ. 2019ൽ നടന്ന ഉപതെരെഞ്ഞടുപ്പിൽ കോന്നിയിൽ കന്നിയങ്കത്തിനിറങ്ങിയ ജനീഷ് കുമാർ കോന്നിക്കാരുടെ മാനസ പുത്രനായി മാറുകയായിരുന്നു. മണ്ഡലത്തിന് എന്നും പുറത്തു നിന്നെത്തുന്നവരെ വിജയിപ്പിക്കുന്ന ചരിത്രമാണുണ്ടായിരുന്നത്.
ജനീഷ്കുമാറിലൂടെ കോന്നിക്കാർ ആ ശീലവും മാറ്റുകയായിരുന്നു. ഇത്തവണ മത്സരിച്ചവരിൽ കോൺഗ്രസിലെ റോബിൻ പീറ്ററും കോന്നി മണ്ഡലത്തിലെതെന്ന വോട്ടറായിരുന്നു. ചരിത്രത്തിൽതെന്ന ആദ്യമായാണ് കോന്നിക്ക് കോന്നിക്കാരനായ എം.എൽ.എയെ അന്ന് ലഭിച്ചത്. 25 വർഷമായി കോൺഗ്രസിലെ അടൂർ പ്രകാശ് കൈയടക്കിെവച്ചിരുന്ന മണ്ഡലം അടൂർ പ്രകാശ് എം.പിയായതോടെയാണ് കോന്നിയിൽ 2019ൽ ഉപതെരെഞ്ഞടുപ്പ് നടന്നത്.
അന്ന് ഇടതുവശം ചേർന്ന കോന്നിക്കാർ ഒന്നര വർഷത്തിനു ശേഷവും അവിടെതന്നെ നിൽക്കുന്നുവെന്നാണ് ഫലം തെളിയിക്കുന്നത്. ഉപതെരെഞ്ഞടുപ്പിൽ കോൺഗ്രസിലെ സ്ഥാനാർഥിനിർണയെത്തച്ചൊല്ലി നടന്ന കലാപമാണ് കോന്നിക്കാരെ ഇടതുപാളയത്തിലെത്തിച്ചത്. എം.എൽ.എസ്ഥാനം രാജിെവച്ച അടൂർ പ്രകാശ് സ്ഥാനാർഥിയായി നിർദേശിച്ചത് റോബിൻ പീറ്ററെയായിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയാക്കിയത് മുതിർന്ന നേതാവായ പി. മോഹൻ രാജിനെയും.
ഇതേച്ചൊല്ലി യു.ഡി.എഫിലുണ്ടായ പടലപ്പിണക്കം പിടിവള്ളിയാക്കി ജനീഷ്കുമാർ വിജയം കൈപ്പിടിയിലാക്കുകയായിരുന്നു. ഉപതെരെഞ്ഞടുപ്പിൽ കോന്നിയിൽ മത്സരിച്ച കെ. സുരേന്ദ്രൻ പാർലമെൻറ് തെരെഞ്ഞടുപ്പിൽ നേടിയ വോട്ടിൽനിന്ന് പിന്നാക്കം പോയിരുന്നു. ഇത്തവണ മഞ്ചേശ്വരത്തും മത്സരിച്ചത് വിജയിച്ചാൽ ഏതു മണ്ഡലത്തിൽ നിൽക്കുമെന്ന ചോദ്യമുയർത്തി.
എന്നിരുന്നാലും കോന്നിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നതോടെ കോന്നിയിൽ ബി.ജെ.പി പ്രവർത്തകർക്ക് വലിയ ആവേശമായിരുന്നു. എന്നിട്ടും സുരേന്ദ്രന് വിജയിക്കാനായില്ല. സി.പി.എമ്മിൽനിന്ന് സഹായം ലഭിക്കുമെന്ന് പറയപ്പെട്ടിരുന്നെങ്കിലും അതുണ്ടായിെല്ലന്നുമാണ് ഫലം തെളിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.