മരണങ്ങളെല്ലാം കുഴഞ്ഞുവീണ്; എല്ലായിടത്തും ജോളി
text_fieldsകോഴിക്കോട്: ആറു മരണങ്ങളും നടന്നപ്പോൾ സമീപത്ത് ജോളിയുണ്ടായിരുന്നു എന്നതാണ് അന്വേഷണ സംഘം ഇവരിൽ കേന്ദ്രീകരിച്ച് മുന്നേറാനിടയാക്കിയത്. 2002 ആഗസ്റ്റ് 22നാണ് മരണപരമ്പരയിലെ ആദ്യ മരണം നടന്നത്. കുടുംബനാഥയായ അന്നമ്മ തോമസ് ആണ് അന്ന് രാവിലെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചത്. ആട്ടിൻസൂപ്പ് കഴിച്ച ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. ഇൗ സമയം ജോളി വീട്ടിലെ അടുക്കളയിലുണ്ടായിരുന്നു. ഉടൻ മകൾ രഞ്ജി പിതാവ് ടോമിനെയും സഹോദരൻമാരായ റോയിയെയും റോജോയെയും വിളിച്ചുവരുത്തി. അന്നമ്മയുടെ മുഖം ചുവന്ന നിലയിലായിരുന്നു. പല്ലുകടിച്ച് ഞെട്ടിവിറക്കുന്നുണ്ടായിരുന്നു. രഞ്ജിയിൽനിന്നു ഒരിറക്ക് വെള്ളം കുടിച്ച അവർ റോജോയുടെ മടിയിൽ കിടന്നാണ് അന്ത്യശ്വാസം വലിച്ചത്. ഒാമശ്ശേരിയിലെ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ച് മൃതശരീരം വീട്ടിലേക്ക് കൊണ്ടുവന്നു.
അന്നമ്മയുടെ മരണം നടന്ന് ആറുവർഷത്തിനുശേഷമാണ് ടോം ജോസ് കുഴഞ്ഞുവീണ് മരിക്കുന്നത്. 2008 ആഗസ്റ്റ് 26ന് വൈകീട്ട് വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചശേഷം ഇേദ്ദഹം ഛർദിച്ച് അവശനായി കുഴഞ്ഞുവീഴുകയായിരുന്നു. ഛർദിയുടെ ശബ്ദം കേട്ട് സമീപവാസികളും ഒാടിയെത്തി. അപ്പോൾ വീട്ടിലുണ്ടായിരുന്നത് ജോളി മാത്രമായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഉടൻ ഒാമശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2011 സെപ്റ്റംബർ 30നാണ് റോയിയുടെ ദുരൂഹ മരണം. രാത്രി എട്ടുമണിയോടെ വീട്ടിലെത്തിയ റോയി കുളിക്കാൻ ബാത്ത്റൂമിൽ കയറിയശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് ജോളി അയൽവാസികളെ വിളിച്ചുകൂട്ടി വാതിൽ തകർത്ത്, റോയിയെ ഒാമശ്ശേരി ആശുപത്രിയിലെത്തിച്ചു. അവിടെനിന്നും ഉടൻ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, രക്ഷിക്കാനായില്ല. മിംസ് അധികൃതർ മരണത്തിൽ സംശയം ഉണ്ടെന്നും പോസ്റ്റ്മോർട്ടം നടത്തണമെന്നും അറിയിച്ചു. എന്നാൽ, പോസ്റ്റുമോർട്ടം മുടക്കാൻ ശ്രമം നടന്നിരുന്നു. പിറ്റേന്ന്, കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടന്നു.
2014 ഫെബ്രുവരി 24നാണ് ദുരൂഹമായ അടുത്ത മരണം നടന്നത്. മരിച്ച അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യുവായിരുന്നു ഇക്കുറി വീട്ടിൽ കുഴഞ്ഞുവീണത്. ജോളിയുടെ വീട്ടിൽനിന്ന് ഏതാണ്ട് 300 മീറ്റർ അകലെയാണ് മാത്യുവിെൻറ വീട്. കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ മുന്നിൽനിന്നതും ജോളി തന്നെ.
2014 മേയ് മൂന്നിനായിരുന്നു അടുത്ത ദുരൂഹമരണം. മരിച്ച ടോം തോമസിെൻറ സഹോദരൻ കോടഞ്ചേരി പുലിക്കയത്തുള്ള സക്കറിയ മാസ്റ്ററുടെ കൊച്ചുമകൾ ആൽഫൈൻ ആണ് കുഴഞ്ഞുവീണത്. കോടഞ്ചേരി പള്ളിയിൽ സഹോദരെൻറ ആദ്യ കുർബാന ചടങ്ങിനുശേഷം ഭക്ഷണം കഴിച്ചശേഷമായിരുന്നു കുഴഞ്ഞുവീണത്. ഉടൻ ജോളിയടക്കമുള്ളവർ ചേർന്നാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. മൂന്നുദിവസം മരണത്തോട് മല്ലിട്ടശേഷമാണ് ആൽഫൈൻ അന്ത്യശ്വാസം വലിച്ചത്.
2016 നവംബർ ഒന്നിനായിരുന്നു ദുരൂഹ മരണപരമ്പരയിലെ അവസാന മരണം. സക്കറിയ സാറിെൻറ മകൻ ഷാജുവിെൻറ ഭാര്യ സിലിയെയാണ് ഇത്തവണ മരണം കൂട്ടിക്കൊണ്ടുപോയത്. താമരശ്ശേരിയിൽ ഒരു വിവാഹത്തിൽ പെങ്കടുത്തശേഷം ദന്താശുപത്രിയിൽ നിൽക്കുേമ്പാൾ സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെ ഉടൻ ഒാമശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എല്ലാ മരണങ്ങൾ നടക്കുേമ്പാഴും ജോളിയുടെ സാമീപ്യമുണ്ടായിരുന്നത് ബന്ധുക്കളും നാട്ടുകാരും അന്വേഷണ ഉദ്യോഗസ്ഥരോട് പങ്കുവെച്ചത് കേസന്വേഷണത്തിൽ വഴിത്തിരിവായി മാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.