‘തിരികെ സ്കൂളിൽ’ കുടുംബശ്രീ കാമ്പയിന് നാളെ തുടക്കം
text_fieldsകോഴിക്കോട്: കുടുംബശ്രീ പ്രസ്ഥാനം കാൽനൂറ്റാണ്ട് പിന്നിടുന്നതിന്റെ ഭാഗമായി നടക്കുന്ന ‘തിരികെ സ്കൂളിൽ’ കാമ്പയിന് ജില്ലയിൽ ഞായറാഴ്ച തുടക്കമാവും. കുടുംബശ്രീക്ക് പുതിയ ദിശാബോധം നൽകുന്ന പരിപാടികളാണ് ആസൂത്രണംചെയ്തിരിക്കുന്നതെന്ന് ജില്ല മിഷൻ കോഓഡിനേറ്റർ ആർ. സിന്ധു വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കുടുംബശ്രീ 25 വർഷം പിന്നിട്ടതിന്റെ പ്രതീകമായി വ്യത്യസ്ത മേഖലകളിലുള്ള 25 സ്ത്രീകൾ വിവിധ കേന്ദ്രങ്ങളിൽ പതാക വീശുന്നതോടെയാണ് കാമ്പയിന് തുടക്കമാവുക. സംഘടനയുടെ അനുഭവ പാഠങ്ങൾ, അയൽക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മ -ജീവിതഭദ്രത-നമ്മുടെ സന്തോഷം, പുതിയ അറിവുകൾ പുതിയ ആശയങ്ങൾ, ഡിജിറ്റൽ കാലം എന്നീ അഞ്ച് വിഷയങ്ങളിൽ പരിശീലനം നേടിയ റിസോഴ്സ് പേഴ്സന്മാർ ക്ലാസെടുക്കും. ജില്ലയിലെ 27,000 അയൽക്കൂട്ടങ്ങളിലെ നാലര ലക്ഷത്തോളം വനിതകൾ കാമ്പയിനിൽ പങ്കാളികളാകുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഒക്ടോബർ എട്ടിന് ആരംഭിക്കുന്ന കാമ്പയിൻ ഡിസംബർ 10ന് അവസാനിക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രോഗ്രാം മാനേജർ ടി.ടി. ബിജേഷ്, ബിന്ദു ജെയ്സൻ, ഐ. റിജുല, എ. വിജു എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.