പ്രവീണിനും കുടുംബത്തിനും സ്നേഹത്തണലൊരുക്കി കുടുംബശ്രീ
text_fieldsഇരിട്ടി: ആറളം കൂട്ടക്കളത്തെ തുമ്പത്ത് പ്രവീണിനും കുടുംബത്തിനും ഇനി കുടുംബശ്രീയുടെ സ്നേഹത്തണലിൽ അന്തിയുറങ്ങാം. കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആറളം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചത്. മരത്തിൽനിന്നും വീണ് കഴുത്തിനുതാഴെ ചലനശേഷി നഷ്ടപ്പെട്ട പ്രവീണിനും കുടുംബത്തിനുമാണ് വീട് നിർമിച്ച് നൽകിയത്. സ്നേഹ വീടിന്റെ താക്കോൽ കൈമാറൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ഡോ. എം. സുർജിത് എന്നിവർ വിശിഷ്ടാതിഥികളായി. കുടുംബശ്രീ സി.ഡി.എസ് മെംബർ സെക്രട്ടറി കെ. പ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ന്യൂനപക്ഷ കമീഷൻ അംഗം പി. റോസ, ആറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. ജെസ്സി മോൾ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷിജി നടുപറമ്പിൽ, ആറളം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വത്സ ജോസ്, ജോസഫ് അന്ത്യകുളം, പഞ്ചായത്തംഗം സെലീന ടീച്ചർ, പഞ്ചായത്ത് സെക്രട്ടറി എം.എ. ആന്റണി, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ സുമ ദിനേശൻ, സി.ഡി.എസ് വൈസ് ചെയർപേഴ്സൻ സുശീല സാലി, സന്തോഷ് അമ്പലക്കണ്ടി, വിപിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു. ആറളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തിയാണ് സ്നേഹ വീട് നിർമാണത്തിനുള്ള തുക കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.