കുടുംബശ്രീയെ ഭിന്നിപ്പിക്കാൻ അനുവദിക്കില്ല –മന്ത്രി മൊയ്തീൻ
text_fieldsകയ്പമംഗലം(തൃശൂർ): ജാതി- മത വിശ്വാസങ്ങള്‍ക്കപ്പുറത്ത് മനുഷ്യരെ ഒന്നിപ്പിക്കാന്‍ കഴ ിഞ്ഞു എന്നതാണ് കുടുംബശ്രീയുടെ പ്രത്യേകതയെന്നും അതിനെ ഭിന്നിപ്പിക്കാന്‍ ആരെയും അനു വദിക്കില്ലെന്നും മന്ത്രി എ.സി. മൊയ്തീന്. തീരദേശ മേഖലയിലെ കുടുംബശ്രീ സംവിധാനത്തിെൻറ നവീകരണവും വ്യാപനവും ലക്ഷ്യമിട്ട് ആരംഭിച്ച തീരശ്രീ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീക്കുളള സ്വാധീനം കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുമില്ല. കുടുംബശ്രീയെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രത്യേക ലക്ഷ്യമുണ്ട്. മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിനും ഭവന നിർമാണത്തിനും 1376 കോടി രൂപ കുടുംബശ്രീ വഴി വായ്പ കൊടുത്തിട്ടുണ്ട്. ഗ്രാമീണ റോഡുകളുടെ പുനർ നിർമാണത്തിന് 1400 കോടി എ.ഡി.ബി യിൽ നിന്ന് സഹായം എടുത്തിട്ടുണ്ട്. ഈ വർഷം ആയിരം കോടി രൂപ കുടുംബശ്രീക്ക് സർക്കാർ നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇ.ടി. ടൈസൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സി.ഡയറക്ടർ എസ്. ഹരി കിഷോർ പദ്ധതി വിശദീകരിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ.അബീദലി ‘മുറ്റത്തെ മുല്ല’ പദ്ധതി പ്രകാരം ആദ്യ വായ്പ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ.കെ. സതീശൻ തീരദേശത്തെ അവസ്ഥാ-ആവശ്യകതാ പഠനത്തിെൻറ ധാരണാപത്രം കൈമാറി. കയ്പമംഗലം പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സുരേഷ് ബാബു തീരദേശ അയൽകൂട്ടങ്ങൾക്കുള്ള റിവോൾവിങ് ഫണ്ട് വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.