കുടുംബശ്രീ തുണിസഞ്ചി ഇടപാട്: സൈപ്ലകോ വിജിലൻസ് അന്വേഷണത്തിന്
text_fieldsപാലക്കാട്: റേഷൻ കാർഡ് ഉടമകൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യാൻ കുടുംബശ്രീ യൂനിറ്റുകളിൽനിന്ന് തുണിസഞ്ചികൾ വാങ്ങിയതിെൻറ ഇടപാടുകൾ സപ്ലൈകോ വിജിലൻസ് പരിശോധിക്കുന്നു. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ ഡിപ്പോ മാനേജ്മെൻറ് കമ്മിറ്റി (ഡി.എം.സി) മുഖേന യൂനിറ്റുകളുമായി തുണിസഞ്ചി ഇടപാട് നടത്തിയതിെൻറ വിശദവിവരങ്ങൾ നവംബർ 18നകം വിജിലൻസ് കാര്യാലയത്തിൽ എത്തിക്കാനാണ് വിജിലൻസ് ഓഫിസർ റീജനൽ മനേജർമാരോട് ആവശ്യപ്പെട്ടത്.
ടെന്‍ഡറില്‍ ചെറിയ തുക രേഖപ്പെടുത്തിയ കരാറുകാർ, ടെൻഡർ അംഗീകരിക്കപ്പെടുേമ്പാൾ പിന്മാറുകയും സമയമില്ലെന്ന പേരില്‍ ഉയര്‍ന്ന വില നല്കി സപ്ലൈകോ തുണി സഞ്ചി വാങ്ങുകയുമാണ് ഉണ്ടായത്. ഇതിെൻറ മറപിടിച്ചാണ് പാലക്കാട്ടെ ചില കുടുംബശ്രീ യൂനിറ്റുകള്‍ തമിഴ്നാട്ടിലെ വിലകുറഞ്ഞ സഞ്ചി വാങ്ങി മറിച്ചുനൽകിയത്.
കുടുംബശ്രീകൾക്ക് പുറമെ ഇ-ടെൻഡർ വഴി സഞ്ചി വാങ്ങിയതിലും ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ ഒത്തുകളിച്ചതായി സപ്ലൈകോ വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കുടുംബശ്രീ യൂനിറ്റിന് സഞ്ചി എത്തിച്ച ഇടനിലക്കാരെയും കണ്ടെത്തി. സഞ്ചി ഇടപാടിൽ മാത്രമല്ല മറ്റു പല ഉൽപന്നങ്ങളുടെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നതെന്ന് പരാതിയുണ്ട്. സ്ഥിരമായി ഇതുതുടരാന് കാരണം സപ്ലൈകോയിലെ ഉന്നതെൻറ ഇടപെടലാണത്രെ.
അതേസമയം, യൂനിറ്റിനെ മാത്രം കുറ്റപ്പെടുത്തി ഇടനിലക്കാരായി പ്രവർത്തിച്ച ജീവനക്കാരെ സംരക്ഷിക്കുകയാണെന്ന് പരാതി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.