കുടുംബശ്രീ കലാഗ്രൂപ്പുകൾ തുടങ്ങുന്നു
text_fieldsആലപ്പുഴ: കുടുംബശ്രീ വനിതകളുടെ സർഗശേഷി േപ്രാത്സാഹിപ്പിക്കാൻ കൂടുതൽ അവസരമൊരുക്കുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. ഹരികിഷോർ. ഇതിനായി സർഗശേഷിയുള്ള വനിതകളെ ഉൾപ്പെടുത്തി കുടുംബശ്രീ കലാഗ്രൂപ്പുകൾ രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ 19 ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അരങ്ങ്-2017 കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പലകാരണങ്ങൾ കൊണ്ട് സർഗവാസന പ്രകടിപ്പിക്കാൻ അവസരം ലഭിക്കാത്ത കഴിവുകളുള്ള അനേകം സ്ത്രീകൾ കുടുംബശ്രീ സംവിധാനത്തിലുണ്ട്. ഇവർക്ക് വാർഷികം പോലെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നു. കൊച്ചി ബിനാലെയോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രകലാ പരിശീലന ക്യാമ്പ് ഇതിെൻറ ഭാഗമായിരുന്നു.
കുട്ടികൾക്ക് സർഗശേഷി പ്രകടിപ്പിക്കാനുള്ള ഇടമായ ബാലസഭകളെ ശക്തമാക്കാനും കുടുംബശ്രീ ശ്രമിക്കും. ആദിവാസി മേഖലകളിലും വ്യത്യസ്തമായ കലാവാസനകളുള്ള അനേകം സ്ത്രീകളുണ്ടെന്നും ഹരികിഷോർ പറഞ്ഞു.കുടുംബശ്രീ ഡയറക്ടർ എൻ.കെ. ജയ അധ്യക്ഷത വഹിച്ചു. േപ്രാഗ്രാം ഓഫിസർ ജി.എസ്. അമൃത,ജില്ല മിഷൻ അസി. കോ-ഓഡിനേറ്റർ എൻ. വേണുഗോപാൽ, നഗരസഭ കൗൺസിലർമാരായ ഡി. ലക്ഷ്മണൻ, സി. ജ്യോതി മോൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.