വൈദ്യുതി വണ്ടിയിൽ വൈവിധ്യം നിറച്ച് കുടുംബശ്രീ; ‘അമ്മരുചി’ നിരത്തുകളിലേക്ക്
text_fieldsകൊച്ചി: രുചി വൈവിധ്യങ്ങളുമായി ഇനി വൈദ്യുതി വണ്ടിയിൽ കുടുംബശ്രീ പ്രവർത്തകരെത്തും. അ ന്തരീക്ഷ മലിനീകരണം ഒഴിവാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് വിഭവ സമൃദ്ധമായ ഭക്ഷണം എത്തിക്കാൻ സൗരോർജ വാഹനം തെരഞ്ഞെടുത്തത്. കളമശ്ശേരി നഗരസഭക്ക് കീഴിലുള്ള കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ് ‘അമ്മരുചി’ എന്നപേരില്‍ ഭക്ഷണശാലകൾ ആരംഭിക്കുന്നത്. 30ന് മന്ത്രി എ.സി. മൊയ്തീന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
ദേശീയ നഗര ഉപജീവനമിഷെൻറ ഭാഗമായി നഗരത്തിലെ ബി.പി.എല്‍ വിഭാഗത്തിലുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനോടനുബന്ധിച്ചാണ് കുംടുംബശ്രീക്ക് കീഴില്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. അത്യാധുനിക അടുക്കളയോടുകൂടിയ 10 വാഹനങ്ങൾ രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെ കളമശ്ശേരി നഗരസഭയിലെ 10 പ്രധാന കവലകളിൽ കച്ചവടത്തിനെത്തും. ആദ്യഘട്ടത്തിൽ ഇടപ്പള്ളി കുനംതൈ ബീരാന്‍കുട്ടി നഗറിലെ 10 അംഗങ്ങളാണ് ഓരോ വാഹനത്തിെൻറയും ഗുണഭോക്താക്കൾ.
ഹരിയാനയിലെ ഷിഗാന്‍ ഗ്രൂപ്പിെൻറ നേതൃത്വത്തില്‍ ലൈഫ് വേ സോളാര്‍ പ്രൈവറ്റ് ലിമിറ്റഡിെൻറ സഹകരണത്തോടെയാണ് വാഹനം എത്തിക്കുന്നത്. പ്രത്യേകമായി തയാറാക്കുന്ന സൗരോർജ വാഹനം 25 രൂപക്ക് ചാർജ് ചെയ്താൽ 80 കിലോമീറ്റർ ഓടിക്കാമെന്ന് ലൈഫ് വേ സോളാർ പ്രൊപ്രൈറ്റർ ജോർജുകുട്ടി കരിയാനപ്പള്ളി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഓരോ വാഹനങ്ങളിലും കടയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്ന കുടുംബശ്രീ അംഗം മുഴുവന്‍ സമയവും ഉണ്ടായിരിക്കണമെന്നതാണ് നിബന്ധന. കച്ചവടത്തിന് കുടുംബാംഗങ്ങളുടെയോ പുറമെ നിന്നുള്ളവരുടെയോ സഹായം തേടാം. ദിവസവും നിശ്ചിത തുക വകമാറ്റി ആഴ്ചയില്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന രീതിയിലാണ് പദ്ധതി. ഓരോ വാഹനത്തിനും 3.20 ലക്ഷം രൂപയാണ് ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.