സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുമായി കുടുംബശ്രീ വീട്ടുമുറ്റത്തേക്ക്
text_fieldsതൃശൂർ: വീട്ടകങ്ങളിലെ കൂട്ടായ്മകളിൽ ഉൽപാദിപ്പിച്ചെടുക്കുന്ന വിഭവങ്ങൾ വീട്ടുമുറ്റത്തേക്ക്. വനിത സ്വയംസംരംഭക കൂട്ടായ്മയായ കുടുംബശ്രീ മൊബൈൽ വിപണനം എന്ന ആശയവുമായാണ് വീട്ടുമുറ്റത്തേക്കെത്തുന്നത്. കൺസ്യൂമർഫെഡിെൻറ സഞ്ചരിക്കുന്ന ത്രിവേണി സൂപ്പർ മാർക്കറ്റിനെ മാതൃകയാക്കിയാണ് കുടുംബശ്രീ മൊബൈൽ സ്റ്റാൾ ഒരുക്കുന്നത്.
കാനറാബാങ്കിെൻറ സാമ്പത്തിക സഹായത്തോടെയാണ് സ്റ്റാൾ കുടുംബശ്രീ തയ്യാറായത്. കാനറാവാഹിനിയെന്നാണ് നിലവിൽ മൊബൈൽ വിപണന കേന്ദ്രത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. തൃശൂരിൽ ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ അഗ്രിഹൈപ്പർമാർക്കറ്റിൽ കുടുംബശ്രീക്ക് വൻ വിപണന കേന്ദ്രമുണ്ട്. മറ്റൊരു സൂപ്പർമാർക്കറ്റ് കൂടി സ്വന്തമായി ഒരുക്കാനും ശ്രമം നടക്കുകയാണ്. ഇതിനൊപ്പമാണ് മൊബൈൽ വിപണന സംവിധാനം സജ്ജമാക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു വാഹനമാണ് ഉപയോഗിക്കുക. ആദ്യ ആഴ്ചയിലെ വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ വിപുലീകരണം നടത്തുമെന്ന് കുടുംബശ്രീ മിഷൻ കോഓഡിനേറ്റർ കെ.വി. ജ്യോതിഷ്കുമാർ പറഞ്ഞു.
പച്ചക്കറികൾക്ക് പുറമെ ‘കുടുംബശ്രീ ബ്രാൻഡ്’ അരി, കറപ്പൊടി, ധാന്യപ്പൊടി, മസാലകള്‍, അച്ചാർ, ജാം, സ്ക്വാഷ്, വെളിച്ചെണ്ണ, കരകൗശല വസ്തുക്കള്‍, സൗന്ദര്യ വർധക വസ്തുക്കൾ, ടോയ്ലറ്ററീസ് തുടങ്ങിയ ഉൽപന്നങ്ങൾ മൊബൈൽ വിപണന കേന്ദ്രത്തിൽ ഉണ്ടാകും.കൺസ്യൂമർഫെഡിെൻറ സഞ്ചരിക്കുന്ന ത്രിവേണി സൂപ്പർമാർക്കറ്റുകൾ ആദ്യം വൻ ലാഭമായിരുന്നു. പിന്നീട് അഴിമതിയും ക്രമക്കേടുമായതോടെയാണ് പദ്ധതി നഷ്ടത്തിലായത്.
നിലവിൽ ഒാൺലൈൻ വ്യാപാര രംഗത്തും കുടുംബശ്രീ സജീവമാണ്. ഉല്പന്നങ്ങളുടെ സ്വീകാര്യതയും വിപണനവും വര്‍ധിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിട്ടത്. ഇരുനൂറോളം ഉല്പന്നങ്ങളാണ് നിലവിൽ ഓണ്‍ലൈന്‍ വഴി വാങ്ങാനാവുക. കുടുംബശ്രീ ബസാര്‍ ഡോട്ട് കോം എന്ന പേരില്‍ ഇ -കോമേഴ്സ് പോര്‍ട്ടല്‍ ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.