തെരുവുനായ്ക്കളെ പിടിക്കാൻ കുടുംബശ്രീ
text_fieldsകൊല്ലം: നഗരത്തിലെ തെരുവുനായ് ശല്യമകറ്റാൻ തീവ്രയത്ന നടപടി ആരംഭിച്ചു. കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ നായ്പിടിത്ത പരിശീലന പരിപാടി ആരംഭിച്ചു. കുടുംബശ്രീ മിഷൻ പ്രത്യേക കേന്ദ്രം ഉടൻ സജ്ജമാക്കും. വെറ്ററിനറി സർജൻമാരെയും കുടുംബശ്രീയിൽനിന്ന് ഡോഗ് ഹാൻഡ്ലർമാരെയും നിയമിച്ചിട്ടുണ്ട്. ഒരു മാസം നീളുന്ന തീവ്രയത്ന പരിപാടിയിലൂടെ നായ് ശല്യം നിയന്ത്രിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. െറസിഡൻറ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും.
പരിശീലനം കുടുംബശ്രീ സംസ്ഥാന മിഷൻ പ്രോഗ്രാം ഓഫിസർ ഡോ.എ.സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. പരിശീലന കേന്ദ്രം അസി. ഡയറക്ടർ ഡോ.ഡി. ഷൈൻ കുമാർ ആദിച്ചനല്ലൂർ പഞ്ചായത്തംഗം രേഖ എസ്.ചന്ദ്രൻ ജില്ല മിഷൻ കോഓഡിനേറ്റർ എ.ജി. സന്തോഷ് പ്രോഗ്രാം ഓഫിസർമാരായ ശ്യാം ജി.നായർ, രതീഷ്, ഡോ.കെ.എസ്. സിന്ധു എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.