‘ഹലോ..സുഖമല്ലേ..’വയോധികർക്ക് കുടുംബശ്രീക്കാരുടെ വിളിയെത്തും
text_fieldsതിരുവനന്തപുരം: കോവിഡ് ബാധയുമായി ബന്ധപ്പെട്ട് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിൽ ഒറ്റപ്പെട്ട് കഴിയുന് ന വയോധികർക്ക് സാന്ത്വനമേകാൻ കുടുംബശ്രീ പ്രവർത്തകരുടെ ഫോൺ വിളിയെത്തും. പ്രായാധിക്യത്തിനും വാർധക്യ സഹജമായ അസുഖങ്ങൾക്കും പുറമെ ആശങ്കകളും മനപ്രയാസങ്ങളും അലട്ടുന്ന വയോധികർക്ക് സാന്ത്വനമേകുകയും സഹായമെത്തിക്കുകയുമ ാണ് ഈ ഫോൺവിളിയുടെ ലക്ഷ്യം.
ഇതിനായി സംസ്ഥാന സർക്കാർ കുടുംബശ്രീ പ്രവർത്തകരെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. വയോജനങ്ങളെ വിളിച്ച് ക്ഷേമമന്വേഷിക്കാൻ 50 പേർക്ക് ഒരാൾ എന്നനിലയിൽ സന്നദ്ധ പ്രവർത്തകരെ ഏർപ്പാടാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 1,20,000 പേരെ വിളിക്കും. മൂന്നു ദിവസത്തെ ഇടവേളയിൽ മൂന്നു തവണ വിളിച്ച് വിവരങ്ങൾ ശേഖരിക്കും.
രോഗാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യ വകുപ്പിനും, ഭക്ഷണവും താമസവുമായി ബന്ധപ്പെട്ട വിവരങ്ങൾ തദ്ദേശഭരണ വകുപ്പിനും കൈമാറി അവശ്യമായ നടപടികൾ ഉറപ്പു വരുത്തും. മരുന്നുകൾ ആവശ്യമെങ്കിൽ അവ എത്തിക്കാനും കുടുംബശ്രീ ഇടപെടും.
വയോജനങ്ങൾക്കാവശ്യമായ മാനസിക പിന്തുണ നൽകുന്നതിന് കൂടുതൽ പ്രാധാന്യം നൽകും. അവർക്കു പറയാനുള്ളത് ക്ഷമയോടെ കേട്ട് അവർക്ക് ആശ്വാസം നൽകാൻ ശ്രമിക്കുകയും അവരുടെ അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.