ലോകത്തിലെ ആദ്യ ഭൂഗര്‍ഭജല വരാല് മത്സ്യം കേരളത്തിൽ
text_fieldsകൊച്ചി: ഭൗമോപരിതലത്തിന് അടിയിലെ ഭൂഗര്‍ഭ ശുദ്ധജലാശയങ്ങളില്‍ ജീവിക്കുന്ന വരാല് മത്സ്യത്തെ ലോകത്ത് ആദ്യമായി കേരളത്തില്‍ കണ്ടെത്തി. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വക ലാശാല (കുഫോസ്) യിലെ ഗവേഷകൻ ഡോ.രാജീവ് രാഘവന് ഉള്‍പ്പെട്ട പഠനസംഘമാണ് ഗൂഢമായ ആവാ സ വ്യവസ്ഥയില്‍ ജീവിക്കുന്ന സ്നേക്ക്ഹെഡ് (വരാല്) കുടുംബത്തില്‍പെട്ട പുതിയ മത്സ്യ ഇനത്തെ മലപ്പുറം വേങ്ങരയിലെ അജീറിെൻറ വയലില്‍ കണ്ടെത്തിയത്. ന്യൂസിലൻഡില്‍നിന്ന് പുറത്തിറങ്ങുന്ന ഇൻറര്‍നാഷനല്‍ അനിമല്‍ ടാക്സോണമി ജേണലായ സൂടാക്സയുടെ പുതിയ ലക്കത്തില്‍ കണ്ടെത്തൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗോലം സ്നേക്ക്ഹെഡ് എന്നാണ് പുതിയ മത്സ്യ ഇനത്തിന് പേരിട്ടത്. ശാസ്ത്രനാമം അനിക്മാചന ഗോലം.
കഴിഞ്ഞ ആഗസ്റ്റിലെ മഹാപ്രളയത്തിെൻറ ശക്തമായ കുത്തൊഴുക്കില്‍ സ്വാഭാവിക ആവാസ വ്യവസ്ഥയായ ഭൂഗര്‍ഭ ജലഅറയില്നിന്ന് മത്സ്യം പുറത്തെത്തിയതാകാനാണ് സാധ്യതയെന്ന് ഡോ.രാജീവ് രാഘവന് പറഞ്ഞു. കണ്ടെത്തിയ മത്സ്യത്തിന് 9.2 സെ.മീ നീളമുണ്ട്. ബ്രിട്ടീഷ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞനും പ്രമുഖ ഫിഷ് ടാക്സോണമിസ്റ്റുമായ ഡോ.റാല്‍ഫ് ബ്രിറ്റ്സ് നയിക്കുന്ന സംഘത്തില്‍ കുഫോസിലെ പിഎച്ച്.ഡി വിദ്യാർഥി വി.കെ. അനൂപും അംഗമാണ്.
50 ഇനം വരാൽ മത്സ്യങ്ങളെയാണ് ലോകത്ത് ആകെ കണ്ടെത്തിയിട്ടുള്ളത്. നോര്‍ത്ത് അമേരിക്ക, ആഫ്രിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളിലാണ് ഇവയുടെ സാന്നിധ്യം. ജലോപരിതലത്തില്‍ നിന്ന് വായു ശ്വസിക്കുന്ന പ്രകൃതമാണ് ഇവക്ക്. അതിനാൽ വെള്ളമില്ലാത്ത അവസ്ഥയില്‍ കരയില്‍ ആഴ്ചകളോളം ജീവിക്കാന്‍ കഴിയും. കുളങ്ങളും വയലുകളിലെ നീര്‍ച്ചാലുകളും ഉള്‍പ്പെടുന്ന ഉപരിതല ജല ആവാസവ്യവസ്ഥയിലാണ് ഇവ ജീവിക്കുന്നത്. എന്നാല്‍, ഭൂഗര്‍ഭജല അറകളും ജലാശയങ്ങളും ആവാസവ്യവസ്ഥയായി സ്വീകരിച്ചതാണ് ഇപ്പോള്‍ കണ്ടെത്തിയ പുതിയ ഇനം. ഇവക്ക് ജലോപരിതലത്തില്‍നിന്ന് ശ്വസിക്കാൻ കഴിവില്ല. ശുദ്ധജല മത്സ്യങ്ങളുടെ വർഗവും ഇനവും തിരിച്ചുള്ള പഠനത്തില്‍ നിർണായക വഴിത്തിരിവാണ് പുതിയ വരാല് മത്സ്യ ഇനത്തിെൻറ കണ്ടെത്തലെന്ന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.