കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ
text_fieldsന്യൂഡൽഹി: ബി.െജ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചു. ഇതു സംബന്ധിച്ച് വെള്ളിയാഴ്ച രാത്രി രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി. മേയ് 28ന് നിലവിലുള്ള മിസോറം ഗവർണർ െലഫ്. ജനറൽ (റിട്ട.) നിർഭയ് ശർമയുടെ കാലാവധി കഴിയുന്നതോടെ കുമ്മനം ഭരണഘടന പദവിയിലെത്തും. പ്രഫ. ഗണേശി ലാലിനെ ഒഡിഷ ഗവർണറായും നിയമിച്ചിട്ടുണ്ട്.
കോട്ടയത്തിന് സമീപം കുമ്മനത്ത് വാളാവള്ളിയിൽ അഡ്വ. രാമകൃഷ്ണ പിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും മകനായ രാജശേഖരൻ നിലക്കൽ പ്രക്ഷോഭം, പാലിയം വിളംബരം വിഷയങ്ങളിൽ മുഖ്യസ്ഥാനം വഹിച്ചു. 1987ൽ കേന്ദ്ര സർവിസിൽനിന്ന് രാജിവെച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ച ശേഷം ആർ.എസ്.എസിെൻറ മുഴുവൻ സമയ പ്രവർത്തകനായി.
കുമ്മനം ഗവ. യു.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം സി.എം.എസ് കോളജിൽനിന്ന് ബി.എസ്സിയും മുംബൈയിൽനിന്ന് പത്രപ്രവർത്തനത്തിൽ പി.ജി ഡിപ്ലോമയും നേടി.
1981ൽ കൊച്ചിയിൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായി. അവിവാഹിതനാണ്. 1981ൽ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോ. സെക്രട്ടറി. 1983ൽ നിലക്കൽ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനറും 1985ൽ ഹിന്ദു മുന്നണി ജനറൽ സെക്രട്ടറിയുമായി. ‘ജന്മഭൂമി’ എഡിറ്റർ, ഹിന്ദു ഐക്യവേദി ജനറൽ കൺവീനർ, വി.എച്ച്.പി ഓർഗനൈസിങ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.