കുമരകം തുറന്നു; ആദ്യദിനം സഞ്ചാരികളില്ല
text_fieldsകോട്ടയം: ഏഴുമാസത്തെ ഇടവേളക്കുശേഷം നിറക്കാഴ്ചകളുമായി കുമരകത്തിെൻറ വാതിൽ തുറന്നെങ്കിലും തണുപ്പൻ പ്രതികരണം. വിനോദ സഞ്ചാരമേഖലകൾ തുറക്കാൻ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയശേഷമുള്ള ആദ്യ ദിനം കുമരകത്ത് കാര്യമായി സഞ്ചാരികളില്ല. ഹൗസ് ബോട്ടുകളെല്ലാം സഞ്ചാരികളെ കാത്ത് കിടന്നപ്പോൾ ഒറ്റപ്പെട്ട ശിക്കാരി വള്ളങ്ങൾ തേടി യാത്രികരെത്തി.
എന്നാൽ, മേഖലക്ക് പ്രതീക്ഷ പകർന്ന് നിരവധി അന്വേഷണങ്ങളെത്തി. ഉത്തരേന്ത്യയിൽനിന്നടക്കം ഹൗസ്ബോട്ടുകളുടെയും ഹോട്ടല്‍ മുറികളുടെയും ലഭ്യത അന്വേഷിച്ച് വിളികളെത്തിയതായി ടൂർ ഓപേറ്റർമാർ പറയുന്നു. നവംബറോടെ കോവിഡ് നിയന്ത്രണ വിധേയമാകുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണം നടക്കുന്നത്.
എന്നാൽ, കാര്യമായി ബുക്കിങ് നടന്നിട്ടില്ല. കോവിഡ് സുരക്ഷ മുൻകരുതലുകൾ ഉറപ്പാക്കുന്നുണ്ടോയെന്നായിരുന്നു കുടൂതൽപേരും അേന്വഷിച്ചത്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ ്കുമരകത്തെ സീസൺ. ഇതിനായുള്ള ബുക്കിങ്ങ് ആരംഭിക്കുന്ന സമയമാണിപ്പോള്‍.
തിങ്കളാഴ്ച കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ലെങ്കിലും പൂജാവധിയോടെ കുമരകത്ത് തിരക്കേറുമെന്നാണ് ടൂറിസംവകുപ്പിെൻറ വിലയിരുത്തൽ. ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വിസുകള്‍ പൂര്‍ണതോതില്‍ ആരംഭിക്കാതെ കുമരകത്തെ വിനോദ സഞ്ചാര മേഖല പഴയ രീതിയിലേക്ക് എത്തില്ലെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
വാഗമണിലേക്കും ചുരുക്കം യാത്രക്കാരാണ് എത്തിയത്. അടുത്തദിവസങ്ങളിൽ കൂടുതൽ ആഭ്യന്തരസഞ്ചാരികളെ പ്രതീക്ഷിക്കുന്നുണ്ട്.എന്നാൽ, കനത്ത മഴ വില്ലനാകുമെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞദിവസങ്ങളിലായി മഴ പെയ്യുന്നതിനാൽ പലരും യാത്രക്ക് താൽക്കാലിക അവധി നല്‍കിയിരിക്കുകയാണ്. ഇല്ലിക്കൽ കല്ല് അടക്കമുള്ള കാഴ്ചയിടങ്ങൾ അടുത്തദിവസങ്ങളിൽ മാത്രമേ സജീവമാകുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.