സവർണ കോട്ടകൾ തകർന്നടിയും -കുമാരൻ വളവനെ
text_fieldsതൃശൂർ: സിനിമയിലെയും തിയറ്ററിലെയും സവർണത തീർക്കുന്ന മുഖ്യധാര കോട്ടകൾ തകർന്നടിയുന്ന കാലം അതിവിദൂരമല്ലെന്ന് പ്രശസ്ത നാടക സംവിധായകൻ കുമാരൻ വളവനെ. ഇറ്റ്ഫോക്കിൽ അവതരിപ്പിക്കുന്ന പോണ്ടിച്ചേരി ഇന്ത്യൻ ഓസ്ട്രം തിയറ്ററിന്റെ ‘ഫ്ലയിങ് ചാരിയറ്റ്’ നാടകത്തിന്റെ സംവിധായകനാണ് ഫ്രഞ്ച്-ഇന്ത്യൻ നാടക വേരുകളുള്ള ഇദ്ദേഹം.
ഇന്ത്യൻ സിനിമകളിലും തിയറ്ററിലും സവർണതയുടെ അധികാരവും ദൃശ്യതയുമാണുള്ളത്. ഇപ്പോഴുള്ള ഒ.ടി.ടി തരംഗവും ബഹളങ്ങളുമടങ്ങി ഒരുനാൾ നിശബ്ദതയുടെ മറനീക്കി പുതിയ കഥകൾ പുറത്തുവരും. ജനം അതുതേടും.
മുഖ്യധാര ഇവക്കായി വഴിമാറും. പതിയെ ആയിരിക്കും മാറ്റമെന്ന് മാത്രം. ഇപ്പോൾ തമിഴ്, മലയാളം സിനിമകളിൽ പോലും ശുഭോദർക്കമായ ചെറുചലനങ്ങൾ കാണുന്നുണ്ട്.
ചരിത്രം എപ്പോഴും ശക്തരായവരുടെ കൂടെയാണ്. ആ ചരിത്രത്തോടൊപ്പം കീഴാളരുടെ ചരിത്രവും എഴുതപ്പെടണം. ഇപ്പോൾ നടക്കുന്ന പോലെ ചരിത്രം തിരുത്തിക്കുക അല്ല വേണ്ടത്. അരികുവത്കരിക്കുന്നവരുടെ ശബ്ദമാണ് എതിർസ്വരങ്ങളായി ചിത്രീകരിക്കപ്പെടുന്നത്. അവയെ വിമർശനമായി കാണുന്ന സമീപനം ശരിയല്ല. അവരുടെ ശബ്ദംകൂടി ഉൾച്ചേർക്കാനുള്ള സമീപനമാണ് ഉണ്ടാകേണ്ടത്. ഈ ചരിത്രഘട്ടത്തിൽ ശബ്ദമില്ലാത്തവരുടെ ശബ്ദമാകേണ്ട ഉത്തരവാദിത്തം തിയറ്ററിനാണ്.
അധികാരവും ശക്തിയുമുള്ള ഉന്നത കുലജാതരാണ് ഇപ്പോൾ ചരിത്രം എന്താണെന്ന് തീരുമാനിക്കുക. കലയുടെ സൗന്ദര്യബോധവും അവർ നിശ്ചയിക്കും. ചില കലകൾ കൈയടക്കിവെക്കും. പക്ഷേ, കീഴാളരുടെ കല വീണ്ടും ഉയിർക്കും. കലയിലും സിനിമയിലും ഇപ്പോഴും ജാത്യാധിപത്യം പ്രകടമാണ്. ജനസംഖ്യയിൽ വെറും 12 ശതമാനം മാത്രമുള്ള ദലിതുകളുടെ എത്ര കഥകൾ തിയറ്ററിലെത്തിയിട്ടുണ്ട്. എത്ര ദലിത് സംവിധായകരുണ്ട്. സ്ത്രീപ്രാതിനിധ്യവും ഏട്ടിൽതന്നെ. ഇറ്റ്ഫോക്കിൽ തന്നെ വിരലിലെണ്ണാവുന്ന സ്ത്രീപ്രാതിനിധ്യമല്ലേ സംവിധായകരിൽ ഉള്ളൂ. എവിടെയോ വാതിലുകൾ അടയുന്നുണ്ട്.വം പാഠമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.