ചൈനക്കുവേണ്ടി വാദിക്കുന്ന കോടിയേരി ബാലകൃഷ്ണെനതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം -കുമ്മനം
text_fieldsതൃശൂർ: ചൈനക്കുവേണ്ടി വാദിക്കുന്ന കോടിയേരി ബാലകൃഷ്ണെനതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരള വികാസ് യാത്രക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രേട്ടറിയറ്റിന് മുന്നിൽ നീതിക്കുവേണ്ടി സമരം നടത്തുന്ന യുവാവിന് നീതി ലഭ്യമാക്കാനാണ് കേന്ദ്രത്തിെൻറ ശ്രമമെന്നും വിഷയത്തിൽ ക്രിയാത്മകമായി കേന്ദ്രം ഇടപെടുമെന്നും കുമ്മനം പറഞ്ഞു. ഇടതു-വലതു മുന്നണികൾ ജനങ്ങളെ മറന്നാണ് പ്രവർത്തിക്കുന്നത്. ഇടതുസർക്കാർ ഭരണം നടത്തുന്നത് സ്വന്തം പാർട്ടിക്കുവേണ്ടി മാത്രമാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ റെയിൽവേസ്റ്റേഷനിൽ രാവിലെ എത്തിയ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന് പാർട്ടി പ്രവർത്തകർ സ്വീകരണം നൽകി. ഷൊർണൂരിൽ നിന്നും എത്തിയ കുമ്മനത്തിനൊപ്പം എ.എൻ. രാധാകൃഷ്ണൻ, ശോഭസുരേന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു. ജില്ല പ്രസിഡൻറ് എ. നാഗേഷ്, കൃഷ്ണൻ നമ്പൂതിരി, കൗൺസിലർ എം.എസ്. സമ്പൂർണ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.
യാത്രയുടെ ഭാഗമായി സ്വഛ് ഭാരത് സന്ദേശ വിളംബരം െചയ്ത് കുമ്മനത്തിെൻറ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ നടന്നു. യാത്ര മൂന്നു ദിവസം ജില്ലയുടെ വിവിധ മേഖലകളിൽ പര്യടനം നടത്തും. പൗരപ്രമുഖരെ സന്ദർശിക്കൽ, കോളനി സന്ദർശനം, ബൂത്ത് സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കും. യാത്ര മാർച്ച് 15ന് കോട്ടയത്ത് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.