സെൻകുമാർ നടത്തിയ പരാമർശങ്ങളിൽ രാഷ്ട്രീയം കാണേണ്ടതില്ല- കുമ്മനം
text_fieldsകൊച്ചി: മുസ്ലിം സമുദായത്തെ സംബന്ധിച്ച് മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാർ നടത്തിയ പരാമർശങ്ങളിൽ രാഷ്ട്രീയം കാണേണ്ടതിെല്ലന്ന് ബി.ജെ.പി സംസ്ഥാനാധ്യക്ഷൻ കുമ്മനം രാജശേഖരൻ. മന്ത്രി ജി. സുധാകരനെപോലെ മുമ്പ് ചില ബി.ജെ.പി നേതാക്കളും വർണവെറിയുള്ള പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും കുമ്മനം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണെന്നതുകൊണ്ട് സെൻകുമാറിന് ആർ.എസ്.എസ് പരിപാടിയിൽ പെങ്കടുത്തുകൂടാ എന്നില്ല. അത് അദ്ദേഹത്തിെൻറ ഭരണഘടനാപരമായ അവകാശമാണ്. ആർ.എസ്.എസ് പ്രചാരകൻ ആയിരുന്ന ആളാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്. മന്ത്രി ജി. സുധാകരെൻറ വര്‍ണവെറിയടങ്ങിയ പരാമര്‍ശം കേരളത്തിന് കോടിക്കണക്കിന് രൂപയുടെ ലോകബാങ്ക് സഹായം നഷ്ടപ്പെടാന്‍ കാരണമാകും. ഇക്കാര്യം കാണിച്ച് ലോകബാങ്ക് പ്രതിനിധികൾ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തെഴുതിയിട്ടുണ്ട്. മൂന്ന് സുപ്രധാന പദ്ധതിക്ക് ധനസഹായം നിര്‍ത്തിവെക്കുമെന്ന് ലോകബാങ്ക് അറിയിച്ചിട്ടുണ്ട്. ഇൗ വിഷയത്തില്‍ മുഖ്യമന്ത്രി മൗനംവെടിയണം. സി.പി.എം മന്ത്രിമാരിൽനിന്ന് ഇത്തരം പരാമർശം ആദ്യമല്ല. മുമ്പ് ചില ബി.െജ.പി നേതാക്കളുടെ ഭാഗത്തുനിന്നും ഇത്തരം പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് വിശ്വാസത്തിെൻറ പ്രശ്‌നമാണ്. സംസ്ഥാന സര്‍ക്കാര്‍ കണക്ക് നല്‍കാത്തതാണ് തൊഴിലുറപ്പ് പദ്ധതിയുടെ കേന്ദ്രഫണ്ട് ലഭിക്കാന്‍ തടസ്സം. മറ്റുസംസ്ഥാനങ്ങള്‍ക്ക് മൂന്നുഗഡുവരെ സഹായം കിട്ടി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് മൃതദേഹം കൊണ്ടുവരാന്‍ വിലക്കുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കള്ളപ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.