ക്രമസമാധാനം ഉറപ്പാക്കാന്‍ കേന്ദ്രം ഇടപെടണം -കുമ്മനം
text_fieldsതിരുവനന്തപുരം: കണ്ണൂരില്‍ ക്രമസമാധാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെപി-ആര്‍.എസ്.എസ് പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. കണ്ണൂരിലെ കൊലപാതക കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും മുഖ്യമന്ത്രി കണ്ണൂര്‍ സന്ദര്‍ശിച്ച് സര്‍വകക്ഷി യോഗം വിളിക്കണമെന്നും അവര്‍ പിണറായിയെ കണ്ട് ആവശ്യപ്പെട്ടു.
ക്രമസമാധാനം ഉറപ്പാക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രിയെ കണ്ട ശേഷം ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് ബി.ജെ.പി നേതൃത്വം ഡല്‍ഹിക്ക് പോകും. 23ന് അമ്മമാരുടെ നേതൃത്വത്തില്‍ ജില്ല കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. കേരളത്തിലെ ക്രമസമാധാനനിലയെപ്പറ്റി പഠിക്കാന്‍ മീനാക്ഷിലേഖി എം.പി, അഖിലേന്ത്യ ജനറല്‍ സെക്രട്ടറി വി. മുരളീധര്‍ റാവു എന്നിവരെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചിട്ടുണ്ട്. അവര്‍ ഉടന്‍ കേരളത്തിലത്തെും. കൊല്ലപ്പെട്ട സന്തോഷിന്‍െറ ധര്‍മടത്തെ വീട് ബി.ജെ.പി നേതാക്കള്‍ ശനിയാഴ്ച സന്ദര്‍ശിക്കും. പൊലീസിന്‍െറ മനോവീര്യം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഭരണത്തിന്‍െറ തണലില്‍ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുന്നു. ഭരിക്കുന്നവരുടെ താല്‍പര്യം മാത്രം സംരക്ഷിക്കാനാണ് പൊലീസും ശ്രമിക്കുന്നത്. കണ്ണൂരില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണങ്ങളുണ്ടായപ്പോള്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ സന്തോഷ് കൊല്ലപ്പെടില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഒ. രാജഗോപാല്‍ എം.എല്‍.എ, ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹക് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വൈ കാറ്റഗറി സുരക്ഷ വേണ്ട -കുമ്മനം
തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണ ബി.ജെ.പി പ്രവര്‍ത്തകരുടെ ജീവന് സുരക്ഷയില്ലാത്ത സാഹചര്യത്തില്‍ തനിക്ക് വൈ കാറ്റഗറി സുരക്ഷ ആവശ്യമില്ളെന്നെ് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. ഇക്കാര്യം കേന്ദ്രത്തെ ധരിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.