Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗെയിൽ പദ്ധതി മുടക്കാൻ...

ഗെയിൽ പദ്ധതി മുടക്കാൻ ശ്രമിക്കുന്നത്​ അപലപനീയം -കുമ്മനം

text_fields
bookmark_border
Kummanam rajasekharan
cancel
തിരുവനന്തപുരം: അക്രമാസക്തമായ സമരം നടത്തി ഗെയിൽ പദ്ധതി മുടക്കാൻ ശ്രമം നടത്തുന്നത്​ അപലപനീയമാണെന്ന്​ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നം സമാധാനപരമായി ഒത്തുതീർക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. 2007ൽ അനുവദിച്ച പദ്ധതി ഇപ്പോഴും തുടങ്ങാനാകാത്തത് സർക്കാറുകളുടെ പിടിപ്പുകേട് കൊണ്ട് മാത്രമാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വ്യക്തതവരുത്താനോ കർഷകരുടെ ആശങ്ക അകറ്റാനോ നാളിതുവരെ സര്‍ക്കാറിനായിട്ടില്ല.

ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സാധിക്കാത്ത സർക്കാറുകളുടെ പിടിപ്പുകേട് മതമൗലികവാദികൾ മുതലെടുക്കുകയാണ്. പദ്ധതിയുടെ എല്ലാ വശങ്ങളും ജനങ്ങളുമായി പങ്കുവെച്ച് അവരെക്കൂടി വിശ്വാസത്തിലെടുക്കാൻ സർക്കാർ തയാറാകണമെന്ന്​ കുമ്മനം പ്രസ്​താവനയിൽ ആവശ്യപ്പെട്ടു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kummanam rajasekharankerala newsmalayalam newsGail strike
News Summary - kummanam on gayle strike -Kerala news
Next Story