Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഠ്​വ പെണ്‍കുട്ടിയുടെ...

കഠ്​വ പെണ്‍കുട്ടിയുടെ ചിത്രം പരസ്യപ്പെടുത്തിയ പിണറായി വിജയ​െൻറ നടപടി നിയമവിരുദ്ധം- കുമ്മനം

text_fields
bookmark_border
കഠ്​വ പെണ്‍കുട്ടിയുടെ ചിത്രം പരസ്യപ്പെടുത്തിയ പിണറായി വിജയ​െൻറ നടപടി നിയമവിരുദ്ധം- കുമ്മനം
cancel

തിരുവനന്തപുരം: കശ്മീരിലെ കഠ്​വയില്‍ പിഞ്ചുപെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. 

മനുഷ്യത്വമുള്ള ഒരാള്‍ക്കും അംഗീകരിക്കാവുന്ന സംഭവമല്ല അവിടെ നടന്നത്. ഇത്തരക്കാരെ ഒറ്റപ്പെടുത്താന്‍ സമൂഹം തയാറാകണം. പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത കശ്മീര്‍ സര്‍ക്കാറി​​​െൻറ നിലപാട് മാതൃകപരമാണ്. പൊലീസ് അലംഭാവം കൊണ്ടുമാത്രം നിരവധി കുറ്റവാളികള്‍ മാന്യന്മാരായി വിലസുന്ന കേരളത്തിന് ഇതൊരു പാഠമാണ്​. 

ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പേരും ചിത്രവും ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ നടപടി നിയമവിരുദ്ധവും ക്രൂരവുമാണ്. 

സംഭവത്തിന് വര്‍ഗീയനിറം നല്‍കാന്‍ ശ്രമിച്ചതിലൂടെ ഇത് മനഃപൂര്‍വമാണെന്നും വ്യക്തമായി. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് കേരള പൊലീസ് ചീഫിന് പരാതി നല്‍കിയിട്ടുണ്ടെന്ന്​ കുമ്മനം പറഞ്ഞു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modikashmirmalayalam newsKummanam RajasekaraanKathuaKathua rape caseUnnao Rape CaseBJPBJP
News Summary - kummanam -Kerala news
Next Story