Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുമ്മനത്തിന്‍റെ...

കുമ്മനത്തിന്‍റെ പരിപാടിക്ക്​ സ്വാമിയെത്തിയത്​ ​ഐ.ജിയുടെ വാഹനത്തിലെന്ന്​ സ്​ഥിരീകരണം

text_fields
bookmark_border
KUMMANAM
cancel

തിരുവനന്തപുരം: ബി.ജെ.പി നേതാവ്​ കുമ്മനം രാജശേഖരൻ സംഘടിപ്പിച്ച പരിപാടിയിൽ പ​െങ്കടുക്കാൻ സ്വാമി കൃഷ്ണാനന്ദ ഭാരതി എത്തിയത്​ ​െഎ.ജിയുടെ വാഹനത്തിലാണെന്ന്​ സ്​ഥിരീകരിച്ചു. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട്​ സ്​പെഷൽ ബ്രാഞ്ച്​ കൈമാറി. എന്നാൽ, റിപ്പോർട്ടി​​​െൻറ അടിസ്​ഥാനത്തിൽ ​പൊലീസ്​ ആസ്​ഥാനത്തെ ​െഎ.ജി ദിനേന്ദ്ര കശ്യപിനെതിരെ നടപടിയുണ്ടാകാൻ സാധ്യത കുറവാണെന്നാണ്​ പൊലീസ്​ വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

ഐ.ജി ദിനേന്ദ്ര കശ്യപി​​​െൻറ ഔദ്യോഗിക വാഹനത്തിലാണ് കണ്ണൂരിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി ബി.ജെ.പിയുടെ പാര്‍ട്ടി പരിപാടിക്കെത്തിയതെന്നാണ്​ സ്​ഥിരീകരണം. എന്നാൽ, പ്രായമായ വ്യക്തിയെ സഹായിച്ചതാണെന്നാണ് ഐ.ജിയുടെ വിശദീകരണം. ത​​​െൻറ വസതിയിലെത്തിയ സ്വാമിയെ റെയിൽവേ സ്​റ്റേഷനിൽ എത്തിക്കാനാണ്​ വാഹനം നൽകിയത്​.

യാത്രാമ​േധ്യയാണ്​ അദ്ദേഹം കുമ്മനം രാജശേഖര​​​െൻറ പരിപാടിയിൽ പ​െങ്കടുക്കാൻ പോകണമെന്ന്​ ആവശ്യപ്പെട്ടത്​. അതി​​​െൻറ അടിസ്​ഥാനത്തിലാണ്​ സ്വാമിയെ അവിടെയാക്കിയതെന്നാണ്​ ​െഎ.ജിയുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ വിശദീകരണം. ​െഎ.ജി വാഹനത്തിലുണ്ടായിരുന്നില്ലെന്നും അവർ വിശദീകരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskummanam rajasekaranmalayalam newsSwami Krishnananda Bharathi
News Summary - Kummanam Rajasekaran Swami Krishnananda Bharathi -Kerala News
Next Story