പിണറായി എട്ടുകാലി മമ്മൂഞ്ഞ് -കുമ്മനം രാജശേഖരൻ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ എട്ടുകാലി മമ്മൂഞ്ഞായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. സംസ്ഥാനത്ത് നടപ്പാക്കിയ കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ചും അതിനായി ലഭിച്ച തുക സംബന്ധിച്ചും സംസ്ഥാനം ധവളപത്രം പുറെപ്പടുവിക്കണമെന്നും അദ്ദേഹം വാർത്തസേമ്മളനത്തിൽ ആവശ്യപ്പെട്ടു. എൽ.ഡി.എഫ് സർക്കാറിെൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പത്രമാധ്യമങ്ങളിൽ നൽകിയ പരസ്യങ്ങളിൽ പറയുന്നത് അവകാശവാദങ്ങൾ മാത്രമാണ്.
സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച് ഒന്നും പറയുന്നില്ല. 16 കോടി െചലവിട്ട് പത്രപരസ്യം നൽകിയത് അൽപം കടന്നുപോയി. ഇതിൽ പറയുന്ന പലതും കേന്ദ്രാവിഷ്കൃത പദ്ധതികളാണ്. നമുക്ക് ഒരുമിച്ച് മുന്നേറാം സർക്കാർ കൂടെയുണ്ടെന്ന പരസ്യവാചകം പോലും കേന്ദ്രസർക്കാറിേൻറതാണ്. കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ചയാണ് സംസ്ഥാന സർക്കാറിൽ നിന്നുണ്ടാകുന്നത്. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച സി.എ.ജി റിപ്പോർട്ട് ഗുരുതരമാണ്. കരാർ സംബന്ധിച്ച് അന്വേഷണം നടത്തണം.
പയ്യന്നൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ വിഡിയോ പ്രചരിപ്പിച്ചതിന് തനിക്കെതിരെ നടപടിയെടുത്ത പൊലീസ് പേക്ഷ ആ വിഡിയോയിലുള്ളവർക്കെതിരെ ഒരു നടപടിയും കൈക്കൊണ്ടില്ല. യുവമോർച്ച നടത്തിയ സെക്രേട്ടറിയറ്റ് ഉപരോധത്തിൽ ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ടായെങ്കിലും അത് ലക്ഷ്യത്തിെൻറ ശോഭ കെടുത്തിയില്ലെന്നും കുമ്മനം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.