ലോകായുക്ത മുമ്പാകെയും കുമ്മനവും പരാതിക്കാരനും മലക്കംമറിഞ്ഞു
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ലോകായുക്തക്ക് മുന്നിലും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പരാതിക്കാരനും മലക്കം മറിഞ്ഞു.
വിജിലൻസിന് മുന്നിൽ നൽകിയ മൊഴിയിൽനിന്ന് വ്യതസ്ത മൊഴിയാണ് ഇരുവരും നൽകിയത്. പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് കുമ്മനം രാജശേഖരന് ലോകായുക്ത മുമ്പാകെയും ആവർത്തിച്ചു. പരാതി ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ പാർട്ടിയിലെ രണ്ട് അംഗങ്ങളോട് ഇതുസംബന്ധിച്ച് പരിശോധിക്കാൻ നിർദേശിച്ചിരുന്നുവെന്ന് മുമ്പ് വിജിലൻസിനോട് പറഞ്ഞ കുമ്മനം, വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളജിെൻറ അഫിലിയേഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മാധ്യമങ്ങളില്‍നിന്നാണ് അറിഞ്ഞതെന്ന് ലോകായുക്തയിൽ മൊഴിനൽകിയത്. ഇതെത്തുടർന്ന് അന്വേഷിക്കാനായി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീശനെയും എ.കെ. നസീറിനെയും ചുമതലപ്പെടുത്തി.
പാര്‍ട്ടിയുമായി സംഭവത്തിന് ബന്ധമില്ലെന്ന് അവര്‍ ഓഫിസ് സെക്രട്ടറിെയ അറിയിച്ചു. അതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തിയില്ലെന്നും കുമ്മനം പറഞ്ഞു.
കുമ്മനം രാജശേഖരന് ഒരു പരാതിയും നല്‍കിയിട്ടില്ലെന്നായിരുന്നു എസ്.ആര് മെഡിക്കല്‍ കോളജ് ഉടമ ആർ. ഷാജി ലോകായുക്ത മുമ്പാകെ മൊഴിനൽകിയത്. വിജിലന്‍സിന് നല്കിയ മൊഴിയില്‍നിന്ന് വിരുദ്ധമായിരുന്നു കോളജ് ഉടമ ഷാജിയുടെ മൊഴി. ഒരു ഹോട്ടലിലേക്ക് രണ്ടു ബി.ജെ.പി നേതാക്കള്‍ വിളിപ്പിച്ചു. തനിക്ക് ഒരു പരാതിയുമില്ലെന്ന് അവരോട് പറഞ്ഞു.
താൻ ഒരു മൊഴിയും ഒപ്പിട്ട് നല്‍കിയിട്ടില്ലെന്നും ലോകായുക്തക്ക് ഷാജി മൊഴി നല്കി. കോളജിെൻറ അഫിലിയേഷനായി 5.6 കോടിയുടെ ഇടപാട് നടന്നുവെന്നായിരുന്നു ബി.ജെ.പി അന്വേഷണ കമീഷെൻറ കണ്ടെത്തൽ. പേക്ഷ കോഴ നല്‍കിയിട്ടില്ലെന്നും കണ്‍സള്‍ട്ടന്‍സിക്ക് കൈമാറാൻ 25 ലക്ഷം രൂപ ബി.ജെ.പി മുന്‍ സഹകരണ സെല്‍ കണ്‍വീനര്‍ വിനോദിന് നല്‍കിയെന്നുമായിരുന്നു വിജിലന്‍സിന് ഷാജി നല്കിയ മൊഴി.
പരാതിയുമായി ബന്ധപ്പെട്ട് ഹാജരായി മൊഴിനൽകാൻ ബി.ജെ.പി അന്വേഷണ കമീഷന് അംഗങ്ങളായിരുന്ന കെ.പി. ശ്രീശനും എ.കെ. നസീറിനും ലോകായുക്ത നോട്ടീസ് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.