ബി.ജെ.പിയുടെ ഗുജറാത്താണ് നേമം, അവിടെ മത്സരിക്കാൻ തയാറാണെന്ന് കുമ്മനം രാജശേഖരൻ
text_fieldsതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ നേമത്ത് മത്സരിക്കാൻ തയാറാണെന്ന സൂചനയുമായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. നേമത്ത് ബി.ജെ.പിക്ക് യാതൊരു വെല്ലുവിളിയുമില്ല.
പാർട്ടിയുടെ ഗുജറാത്ത് പോലെയാണ് മണ്ഡലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇപ്പോള്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നേമം ബി.ജെ.പിയെ കൈവിട്ടിട്ടില്ല.
എന്നാൽ താൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. പാര്‍ട്ടി ഇതേ സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും കുമ്മനം പറഞ്ഞു.
നേമത്ത് വീട് വെച്ചത് മത്സരിക്കാനായുള്ള ഓഫീസായി കണ്ടല്ലെന്നും കുമ്മനം പറഞ്ഞു. പല സ്ഥലങ്ങളിലും വീട് നോക്കിയെങ്കിലും കിട്ടിയത് നേമം മണ്ഡലത്തിലെ ശാസ്ത്രി നഗറിലാണ്. എന്നാൽ മത്സരിക്കാനായി ഓഫീസ് തുറന്ന് എന്ന രീതിയിൽ സംസാരിക്കുന്നത് ശരിയല്ലെന്നും കുമ്മനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.