തിരഞ്ഞെടുപ്പ് ഫലം മോദി സർക്കാരിനെതിരായ വ്യാജപ്രചരണത്തിനേറ്റ തിരിച്ചടിയെന്ന് കുമ്മനം രാജശേഖരൻ
text_fieldsതിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിനെതിരെ കോൺഗ്രസ് നടത്തിയ വ്യാജ പ്രചരണങ്ങൾക്ക് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് നിയമ തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ. മൂന്ന് സംസ്ഥാനങ്ങളിലെ തകർപ്പൻ ജയത്തെ തുടർന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന വിജയാഹ്ലാദത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഇന്ത്യ മുന്നണിയുടെ ശ്രമങ്ങൾക്ക് ജനം മറുപടി നൽകിയിരിക്കുകയാണെന്നും നരേന്ദ്രമോദി സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ആഘോഷ പരിപാടിയിൽ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാൽ, സംസ്ഥാന ജനറൽസെക്രട്ടറിമാരായ പി.സുധീർ, ജോർജ് കുര്യൻ, ഉപാധ്യക്ഷ പ്രഫ.വി.ടി. രമ, ഉപാധ്യക്ഷൻ സി. ശിവൻകുട്ടി, സംസ്ഥാന സെക്രട്ടറിമാരായ ജെ.ആർ. പത്മകുമാർ, എസ്. സുരേഷ്, കരമന ജയൻ, ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് പ്രവർത്തകർ ജനവിധി ആഘോഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.