സ്വന്തം മക്കളെ സിറിയയിലേക്കയക്കാൻ കുഞ്ഞാലിക്കുട്ടി തയാറാകുമോ? കുമ്മനം
text_fields
വൈക്കം: എൻ.ഐ.എ അന്വേഷണം നടക്കുന്ന ഹാദിയ സംഭവത്തിൽ സി.പി.എമ്മും സംസ്ഥാന സർക്കാറും നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. ടി.വി പുരത്തെ ഹാദിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ വൃന്ദ കാരാട്ടിെൻറയും സച്ചിദാനെൻറയും നിലപാട് കോടതിയലക്ഷ്യമാണ്.
വേദനയനുഭവിക്കുന്ന രക്ഷാകർത്താവിനെ വളഞ്ഞ് ആക്രമിക്കാനാണ് ഇവർ ശ്രമിക്കുന്നത്. സച്ചിദാനെൻറയും കുഞ്ഞാലിക്കുട്ടിയുടെയും മക്കളെ മതം മാറ്റാൻ തയാറാകുമോയെന്നും അവരുടെ മക്കളെ സിറിയയിലേക്ക് അയക്കുമോയെന്നും വ്യക്തമാക്കണം. വൃന്ദ കാരാട്ടിന് മക്കളില്ലാത്തതിനാൽ മക്കളുള്ള മാതാപിതാക്കളുടെ ദുഃഖം മനസ്സിലാകില്ല. വിഷയത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് പലരും ശ്രമിക്കുന്നത്. സാമൂഹികനീതി ഹാദിയയുടെ പിതാവ് അശോകനും ലഭിക്കണം. തീവ്രവാദബന്ധമുള്ള സംഭവം രാഷ്ട്രീയവത്കരിക്കേണ്ട.
അഭിപ്രായവ്യത്യാസങ്ങൾ ഉള്ളവർക്ക് കോടതിയെ സമീപിക്കാം. സുപ്രീംകോടതി വിധി അനുസരിക്കാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി, നിയോജകമണ്ഡലം പ്രസിഡൻറ് പി.ജി. ബിജുകുമാർ, വൈക്കം ഗോപകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.